Click to learn more 👇

അന്ന് കോളേജിലെ ബെസ്റ്റ് ആക്ടര്‍, ഇന്ന് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍; ആരാണെന്നു മനസിലായോ?


 

ഇത്തരം അപൂര്‍വ്വ ചിത്രങ്ങള്‍ ദിവസങ്ങളോളം ട്രെന്‍ഡിംഗായി നിറയുകയും ചെയ്യും. താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ കാണാനും അഭിപ്രായം പങ്കുവയ്ക്കാനുമൊക്കെ ആരാധകര്‍ക്കും ഏറെ താത്പര്യമാണ്. അത്തരത്തില്‍ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.


2222222222222222222222222222

കൂളിംഗ് ഗ്ലാസ് വച്ച്‌ നില്‍ക്കുന്ന ഒരു ചുള്ളന്‍ പയ്യന്‍. അമ്ബത് വര്‍ഷം മുമ്ബ് ആദ്യമായി അഭിനയിച്ച നാടകത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോളേജിലെ ബെസ്റ്റ് ആക്ടര്‍ എന്ന വിശേഷണവും ഈ കലാകാരന് ലഭിച്ചു. പിന്നീട് അഭിനയ ജീവിതത്തിലേക്കുള്ള വലിയൊരു പടയോട്ടം തന്നെയായിരുന്നു ഇദ്ദേഹം കാഴ്ചവെച്ചത്. തെലുങ്ക് സിനിമാ മേഖലയിലെ ഇതിഹാസ താരമായ ചിരഞ്ജീവിയുടേതാണ് ചിത്രം. ചിരഞ്ജീവി തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.


2222222222222222222222222222

അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചതിന്റെ 50 വര്‍ഷം ആഘോഷിക്കുകയാണ് ചിരഞ്ജീവി. ഈ സന്തോഷത്തോടനുബന്ധിച്ചാണ് തന്റെ പഴയകാല ചിത്രം താരം പങ്കുവച്ചത്. 1974-ല്‍ രംഗസ്ഥലം എന്ന നാടകത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് എത്തുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആയിരിക്കുമ്ബോഴാണ് ചിരഞ്ജീവി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.


ഒരു നടന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച ആദ്യത്തെ അംഗീകാരമായിരുന്നു ഇതെന്നും അമ്ബത് വര്‍ഷത്തെ അഭിനയ ജീവിതത്തിന്റെ തുടക്കമായിരുന്നു ഈ അവാര്‍ഡെന്നും ചിരഞ്ജീവി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൊനിഡെല ശിവശങ്കര വരപ്രസാദ് എന്നാണ് ചിരഞ്ജീവിയുടെ യഥാര്‍ഥ പേര്


2222222222222222222222222222

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക