Click to learn more 👇

ബ്രിട്ടനില്‍ മലയാളി യുവതിക്ക് തടവുശിക്ഷ


 

മലയാളി യുവതിക്ക് തടവുശിക്ഷ. ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡില്‍ സൈക്ലിസ്റ്റ് വാഹനാപകടത്തില്‍ മരിച്ച കേസിലാണ് മലയാളിയായ സീന ചാക്കോ (42 ) യ്ക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.


സൈക്ലിസ്റ്റ് എമ്മ സ്മോള്‍വുഡ് (62 ) ആണ് അപകടത്തില്‍ മരിച്ചത്. ലൈസൻസും ഇൻഷുറൻസും ഇല്ലാതെയാണ് സീന ചാക്കോ വാഹനം ഓടിച്ചത്. 


2023 സെപ്റ്റംബർ 14 നാണ് സംഭവം നടന്നത്. അപകടം സംഭവിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സൈക്കിള്‍ യാത്രികയെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ‌ സെപ്റ്റംബർ 17 ന് മരണം സംഭവിച്ചു. അപകടകരമായി വാഹനം ഓടിച്ചതിന് യുവതി കുറ്റസമ്മതം നടത്തി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക