മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ട്രെയിനിലെ ലേഡീസ് കോച്ചില്‍ യാത്രക്കാരെ ഭീതിയിലാഴ്ത്തി ഒരാള്‍ നഗ്നനായി പ്രവേശിച്ചതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
സ്ത്രീയാത്രക്കാരെ ഭീതിയിലാഴ്ത്തിയ ഈ സംഭവം ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷിതത്വത്തെ ചോദ്യംചെയ്യുന്നതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ അഭിപ്രായം.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സി.എസ്.എം.ടി.യില്‍നിന്ന് കല്യാണിലേക്ക് പോവുകയായിരുന്ന എ.സി. ലോക്കല്‍ ട്രെയിനിലാണ് സംഭവമുണ്ടായതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രെയിൻ ഘഠ്കോപർ സ്റ്റേഷനില്‍ എത്തിയവേളയിലാണ് നഗ്നനായി എത്തിയ പുരുഷൻ ലേഡീസ് കോച്ചിലേക്ക് കയറിയത്. ഇയാളെ കണ്ടതോടെ കോച്ചിലുണ്ടായിരുന്ന സ്ത്രീകള്‍ ബഹളംവെച്ചു. സ്ത്രീകള്‍ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല.
ഇതോടെ യാത്രക്കാർ റെയില്‍വേ ഉദ്യോഗസ്ഥരുടെ സഹായംതേടി. പിന്നാലെ ഒരു റെയില്‍വേ ഉദ്യോഗസ്ഥനെത്തി ഇയാളെ ട്രെയിനില്‍നിന്ന് തള്ളി പുറത്താക്കുകയായിരുന്നു.
നഗ്നനായ ആള്‍ കോച്ചിനുള്ളില്‍ കടന്നതിന് പിന്നാലെ ലേഡീസ് കോച്ചിലെ യാത്രക്കാരെല്ലാം ഭീതിയിലായത് പുറത്തുവന്നദൃശ്യങ്ങളുണ്ട്. ചില യാത്രക്കാർ ട്രെയിനിന്റെ ജനാലയില്‍ മുട്ടി പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥരോട് സഹായം അഭ്യർഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, മാനസികവെല്ലുവിളി നേരിടുന്നയാളാണ് നഗ്നനായി ട്രെയിനില്‍ കയറിയതെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.
എന്നാല്‍, ഇയാളെ പുറത്താക്കുന്നതിന് പകരം പിടികൂടി ആർ.പി.എഫിനെ ഏല്‍പ്പിക്കേണ്ടതായിരുന്നുവെന്നും സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായമുയരുന്നുണ്ട്.
Mumbai Local Viral Video, naked man in mumbai local train pic.twitter.com/kjTGnnCkyd