Click to learn more 👇

ഒല്ലൂര്‍ സി ഐയെ മൂന്നു തവണ കുത്തി അനന്തു മാരി; അപകടനില തരണം ചെയ്തു


 

കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിയ പ്രതിയെ പിടികൂടാന്‍ എത്തിയ ഒല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.ഫര്‍ഷാദിനും പൊലീസുകാരനായ വീനിതിനും കുത്തേറ്റു. സാരമായി പരിക്കേറ്റ സി.ഐയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഒ. വീനിത് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ നേടി.


വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ മാരി എന്ന് വിളിക്കുന്ന അനന്തുവും ഷാപ്പിലെത്തിയ മറ്റൊരാളുമായി തര്‍ക്കം ഉണ്ടാകുകയും ഇയാളെ അനന്തു ആക്രമിക്കുകയും ചെയ്തത്. ഈ വിവരം സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച്‌ അനന്തുവിനെ പിടികൂടാന്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി.


അനന്തു അഞ്ചേരി അയ്യപ്പന്‍ കാവിന് അടുത്തുള്ള കോഴിഫാം പരിസരത്ത് ഉള്ളതായി വിവിരം ലഭിച്ചതോടെ, ഉടനെ അവിടെ എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തി എടുത്ത് പൊലീസിന് നേരെ വീശുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടയില്‍ സി.ഐയുടെ ചുമലിലും കൈയ്ക്കും കുത്തേറ്റു. കൂടാതെ സി.പി.ഒ. വീനിതിനും പരുക്കേറ്റു. 


സി.ഐ. അതിസാഹസികമായി പ്രതിയെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പോയത്. നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അനന്തു ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായി സംശയിക്കുന്നു. സ്റ്റേഷനില്‍ എത്തിയ ശേഷവും ബഹളം വക്കുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക