തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പെരുമാങ്കണ്ടം സ്വദേശി സിബിയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റിട്ടയേഡ് സഹകരണ ബാങ്ക് മാനേജരാണ് മരിച്ച സിബി.
സിബിയുടെ വീടിന്റെ ഒന്നര കിലോമീറ്റര്‍ അകലെ വച്ചാണ് കാറിനു തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതിനുശേഷമാണ് കാറിനുള്ളില്‍ ആളുണ്ടെന്ന് കണ്ടെത്തിയത്. കാറില്‍ തീപിടിത്തം ഉണ്ടായത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.