Click to learn more 👇

ക്ലാസില്‍ നിന്നിറങ്ങി മൂന്നാംനിലയില്‍ നിന്നും ചാടിയ വിദ്യാര്‍ഥി മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വാർത്തയോടൊപ്പം


 

ക്ലാസില്‍ നിന്നിറങ്ങി മൂന്നാംനിലയില്‍ നിന്നും ചാടിയ വിദ്യാർഥി മരിച്ചു. ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ് സംഭവം.

വിദ്യാർഥി ചാടുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


ക്ലാസിനിടെ വിദ്യാർഥി പുറത്തിറങ്ങിയതിന് ശേഷം കെട്ടിടത്തിന്റെ അറ്റത്തേക്ക് പോയി താഴേക്ക് ചാടുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ അനുസരിച്ച്‌ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വിദ്യാർഥി താഴേക്ക് ചാടിയതോടെ വലിയ ഞെട്ടലാണ് സഹപാഠികള്‍ക്കും അധ്യാപികക്കും ഉണ്ടായത്.


മകരസംക്രാന്തി അവധിക്ക് ശേഷം വിദ്യാർഥി വ്യാഴാഴ്ചയാണ് കോളജിലേക്ക് എത്തിയതെന്ന് അനന്ത്പൂർ റൂറല്‍ സബ്-ഡിവിഷണല്‍ പൊലീസ് ഓഫീസർ ടി.വെങ്കടേഷലു പറഞ്ഞു. രാവിലെ ഒമ്ബതരയോടെയാണ് വിദ്യാർഥി കോളജിലേക്ക് എത്തിയത്. ക്ലാസ് നടക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിയ വിദ്യാർഥി താഴേക്ക് ചാടുകയായിരുന്നു.


ഉടൻ തന്നെ കോളജ് മാനേജ്മെന്റ് അധികൃതർ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീസത്യസായി ജില്ലയിലെ രാമപുരത്ത് നിന്നാണ് വിദ്യാർഥി കോളജിലേക്ക് എത്തിയിരുന്നത്. അതേസമയം, വിദ്യാർഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച സംഭവമെന്തെന്ന് വ്യക്തമായിട്ടില്ല.




ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക