Click to learn more 👇

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സില്‍നിന്ന് പണം മോഷ്ടിച്ചു; ആലുവയില്‍ എസ്‌ഐക്ക് സസ്പെൻഷൻ


 

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ ആലുവയില്‍ എസ്‌ഐക്ക് സസ്പെൻഷൻ.

ആലുവ പോലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് റൂറല്‍ എസ്പി സസ്പെൻഡ് ചെയ്തത്. 


ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സില്‍ നിന്നാണ് പണം എസ്‌ഐ മോഷ്ടിച്ചത്. പേഴ്സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഇതില്‍നിന്നും 3000 രൂപയാണ് എസ്‌ഐ എടുത്തത്.


പേഴ്‌സിലെ പണത്തിന്‍റെ കണക്ക് പോലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്‌ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്‌ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക