സ്വർണാഭരണങ്ങള്‍ നല്‍കാതിരുന്നതിനെ തുടർന്ന് സഹോദരിയെ മർദിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത യൂട്യൂബ് വ്ലോഗർക്കെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്.
മണ്ണഞ്ചേരി സ്വദേശി ഗ്രീൻഹൗസ് രോഹിത്തിന് (27) എതിരെയാണ് പരാതി
സഹോദരിയായ റോഷ്നിക്ക് അച്ഛൻ നല്‍കിയ സ്വർണാഭരണങ്ങള്‍ പ്രതി വില്‍ക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാസം മൂന്നിന് സ്വർണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തർക്കമുണ്ടായിരുന്നു. തുടർന്ന് പ്രതി സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
പിന്നാലെ അമ്മയെയും സഹോദരിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ പ്രതിയുടെ ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യുട്യൂബ് ചാനല്‍ വഴിയും മറ്റ് സമൂഹ മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.