കാസർഗോഡ്: തിരുവനന്തപുരം ആനയറ സ്വദേശിനി എസ്.ശരണ്യയും രണ്ടാം ഭർത്താവ് പാലക്കാട് സ്വദേശി മനുവും വിപ്രോ മാനേജരുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു.
വിപ്രോയിൽ ജോലി കിട്ടിയാൽ നന്നായിരിക്കുമെന്ന് കരുതിയാണ് പലരും ദമ്പതികൾക്ക് പണം നൽകിയത്. കബളിപ്പിച്ച പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ.
അഭിഷേക് എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ചെറുവത്തൂർ തിമിരി സ്വദേശിനിയായ യുവതിയുമായി ഫെയ്‌സ്ബുക്കിൽ സൗഹൃദം സ്ഥാപിക്കുകയായിരുന്നു ഇവർ ആദ്യം ചെയ്തത്.
സൗഹൃദം സ്ഥാപിച്ച ശേഷം കുറച്ചുപേരെ കൂട്ടി ഒരു ഗ്രൂപ്പ് ഉണ്ടാക്കി പാട്ടു മത്സരം സംഘടിപ്പിച്ച് വിശ്വാസം നേടി. പിന്നീട് മകന്റെ ജോലി ഒരു തുറുപ്പുചീട്ടാക്കി.
ജോലി വാഗ്ദാനത്തിൽ വീണ അവർ പലതവണയായി 4 ലക്ഷം രൂപ അയച്ചു. ഇന്റർവ്യൂവിന് പോലും വിളിക്കാതെ വന്നപ്പോൾ തിമിരി സ്വദേശി ഇവരെ വിളിച്ചു വിളിച്ചു വഴക്കായി.
സംശയം തോന്നിയ ഇവർ ചിമേനി പോലീസിൽ പരാതി നൽകി. ചെമേനി എസ്.ഐ കെ. അജിത സെപ്തംബർ 10 ന് ഇവരെ സ്റ്റേഷനിലേക് വിളിപ്പിച്ചു. അപ്പോഴാണ് അവർ അഭിഷേകല്ല, ശരണ്യയും മനുവും ആണെന്ന് അവർ മനസ്സിലാക്കുന്നത്.
ജാമ്യം ലഭിക്കാവുന്ന വഞ്ചനാക്കുറ്റമായതിനാൽ 17ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയാണ് ഇവരെ വിട്ടയച്ചത്.
ശരണ്യയുടെ അച്ഛനും അമ്മയും സഹോദരനും മൂന്ന് മക്കളും എറണാകുളം മൂഴിക്കുളം എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. പോലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞതോടെ സ്‌കൂൾ കുട്ടികളുടെ പഠനം നിർത്തി കുടുംബത്തോടൊപ്പം മുങ്ങി.
ഇവരുടെ ഒരു കുട്ടി ഓട്ടിസം ബാധിച്ച കുട്ടിയാണ്. പോലീസ് അന്വേഷണത്തിൽ ഈ കുട്ടിയുടെ പേരിൽ പണം വാങ്ങി കബളിപ്പിച്ചതായി വ്യക്തമായി.
മൂഴിക്കുളത്ത് നിന്ന് മുങ്ങിയ ദമ്പതികൾ ആലുവ വെസ്റ്റ് പൊലീസ് പരിധിയിലാണെന്നറിഞ്ഞ് ചിമേനി പൊലീസ് അവിടെയെത്തി.
പോലീസ് എത്തിയപ്പോഴേക്കും ചെന്നൈയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് അവിടെ നിന്ന് പോയി. മൊബൈൽ ഫോൺ കണക്ഷനും കോൾ ഹിസ്റ്ററിയും പരിശോധിച്ച ചിമേനി എസ്ഐ അജിതയുടെ തന്ത്രപരമായ അന്വേഷണത്തിലാണ് ചെന്നൈയിലേക്ക് പോയതായി പറഞ്ഞ പ്രതികളെ ആലപ്പുഴയിൽ നിന്ന് പിടിയിലാക്കിയത്.
—-------------------------------------------------
Summary:- jobs scam by couples