Click to learn more 👇

19 വയസ്സുകരി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ


 

കൊല്ലം: അഞ്ച് മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കുമ്മിൾ വട്ടത്താമര മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്.

അഞ്ച് മാസം മുമ്പാണ് ജന്നത്തിന്റെ വിവാഹം.

ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി 2 മണിയോടെയാണ് സംഭവം.  ജന്നത്തിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായപ്പോൾ റാസിഫ് വീട്ടിൽ വിവരം അറിയിച്ചു.

തുടർന്ന് വീട്ടുകാർ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയിൽ നിന്ന് പ്രതികരണമുണ്ടായില്ല. മുറിയുടെ ജനൽ തകർത്തപോളാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 പിന്നീട് കടയ്ക്കൽ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.  

ജന്നത്തിന്റെ ഫോൺ വിവരങ്ങളും പരിശോധിച്ചുവരികയാണ്. രണ്ട് മാസം മുമ്പാണ് റാസിഫ് വിദേശത്തേക്ക് പോയത്.