തൃശൂർ: ഇടവകയിലെ ആദ്യ കുര്‍ബാന ക്ലാസ്സിനിടയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്രിസ്ത്യൻ പുരോഹിതന് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു.
ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ (49)യാണ് തൃശൂർ പോക്‌സോ അതിവേഗ കോടതി ജഡ്ജി ബിന്ദു സുധാകരൻ കഠിന തടവിന് ശിക്ഷിച്ചത്. ഏഴ് വർഷം തടവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
2014 ലാണ് കേസിനാസ്പദമായ സംഭവം. ആദ്യ കുര്‍ബാന ക്ലാസിൽ പങ്കെടുക്കാനെത്തിയ കുട്ടിയെ രാജു കോക്കൻ വിളിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
സംഭവത്തിൽ ചിത്രങ്ങൾ നിർണായക തെളിവായതോടെ വൈദികന് ജയിൽശിക്ഷ വിധിച്ചു.