Click to learn more 👇

സിംഹത്തിന്റെ കഴുത്തില്‍ പിടുത്തമിട്ട് മുതല, പിന്നാലെ കടുത്ത പോരാട്ടം, ഒടുവില്‍ സംഭവിച്ചത്: വൈറല്‍ വീഡിയോ വാർത്തയോടൊപ്പം


 

കരയിലെ വേട്ടക്കാരില്‍ പ്രധാനിയായ സിംഹവും ശുദ്ധജലത്തിലെ പ്രധാന വേട്ടക്കാരനായ മുതലയും തമ്മിലുള്ള മല്‍പ്പിടുത്തത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലേറ്റസ്റ്റ് സൈറ്റിംഗ്‌സ് എന്ന യൂട്യൂബ് ചാനലില്‍ 10 വര്‍ഷം മുമ്ബ് പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് അടുത്തിടെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. 


സിംഹത്തിന്റെയും മുതലയുടെയും പോരാട്ടത്തില്‍ സിംഹം കഷ്ടിച്ച്‌ രക്ഷപ്പെടുകയായിരുന്നുവെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം.


വെള്ളത്തില്‍ തനിക്ക് ശത്രുക്കളില്ലെന്ന് കരയില്‍ നിന്നും നേരെ നേരത്തെ നിരീക്ഷണത്തിന് ശേഷം സിംഹം ഉറപ്പ് വരുത്തുന്നു. പിന്നാലെ അവന്‍ പുതിക്കെ വെള്ളത്തിലേക്ക് ഇറങ്ങിയതും വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും ഒരു മുതല ഉയര്‍ന്ന് വരികയും സിംഹത്തെ പിന്തുടരുകയും ചെയ്യുന്നു. സിംഹം നദിയുടെ ഏതാണ്ട് നടിക്കെത്തിയപ്പോള്‍ മുതല പിന്നിലൂടെ ചെന്ന് കഴുത്തിന് കടിക്കാനായി ആയുന്നു. പിടിത്തം വീണെന്ന് നമ്മള്‍ ഉറപ്പിക്കുമ്ബോള്‍ രണ്ട് പേരും വെള്ളത്തിനടിയില്‍ മറയുന്നു.


നിമിഷം നേരത്തിനുള്ളില്‍ സിംഹം വെള്ളത്തിന് മുകളിലേക്ക് ചാടുകയും മുതലയെ കബളിപ്പിച്ച്‌ രക്ഷപ്പെടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. രണ്ടേകാല്‍ ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ആദ്യമായാണ് ഒരു മുതലയുടെ വായില്‍ നിന്നും ഇര രക്ഷപ്പെടുന്നത് കാണുന്നത് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നിരവധി കാഴ്ചക്കാര്‍ പോരാട്ടത്തിന് ശേഷമുള്ള മുതലയുടെയും സിംഹത്തിന്റെയും സംഭാഷണങ്ങള്‍ തങ്ങളുടെതായ ഭാവനയില്‍ എഴുതിയത് മറ്റ് കാഴ്ചക്കാരെ ആവേശം കൊള്ളിച്ചു. പല കുറിപ്പുകളും മൂവായിരവും അയ്യായാരവും ലൈക്കുകളാണ് വാങ്ങിക്കൂട്ടിയത്.




ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക