ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ മകൾക്ക് സർപ്രൈസ് സമ്മാനവുമായി ലയണൽ മെസ്സി. ഇതിഹാസ ഫുട്ബോൾ താരം മെസ്സി ഒപ്പിട്ട അർജന്റീന ജഴ്‌സിയാണ് ധോണിയുടെ ഏഴുവയസ്സുകാരിയായ മകൾക്ക് സമ്മാനമായി ലഭിച്ചത്.
ധോണിയുടെ പൊന്നോമന ശിവ സിംഗ് ധോണിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചില സർപ്രൈസ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
അച്ഛനെപ്പോലെ മകൾ! എന്ന തലക്കെട്ടോടെയാണ് ശിവയുടെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മെസ്സിയുടെ ഒപ്പ് കൂടാതെ ജേഴ്‌സിയിൽ ഒരു സന്ദേശവും എഴുതിയിട്ടുണ്ട്. ജഴ്‌സിയിൽ പാരാ സിവ എന്നെഴുതിയിരുന്നു. ഇംഗ്ലീഷിൽ അതിനർത്ഥം For Ziva എന്നാണ്.
മെസ്സിയുടെ ഓട്ടോഗ്രാഫ് ചെയ്ത ജേഴ്‌സിയിൽ വളരെ സന്തോഷമായി നിൽക്കുന്ന സിവയുടെ ചിത്രങ്ങൾക്ക് ഇതുവരെ 250,000 ലൈക്കുകൾ ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ 1.9 മില്യൺ ഫോളോവേഴ്‌സാണ് ശിവയ്ക്കുള്ളത്.