Click to learn more 👇

'ചാര്‍ജര്‍ പ്ലഗില്‍ തന്നെ '; വൈദ്യുതി ബില്ല് കൂടും അപകടത്തിനും സാധ്യത


 

ഇക്കാലത്ത് കുറഞ്ഞത് സ്വന്തമായി മൂന്ന് ചാര്‍ജറെങ്കിലും ഇല്ലാത്ത ആളുകള്‍ വളരെ ചുരുക്കമായിരിക്കും. ഫോണിന്, ലാപ്‌ടോപ്പിന്, ഇയര്‍ഫോണിന്, വാച്ചിന്, ഇ-ബുക്കിന് തുടങ്ങി ഉപയോഗിക്കുന്ന ഓരോ ഇലക്‌ട്രോണിക് ഉപകരണത്തിന്റെയും ചാര്‍ജറുകള്‍ എല്ലാം കൂടി നിങ്ങളുടെ കയ്യില്‍ എത്ര ചാര്‍ജറുണ്ടാകും.

ഫോണ്‍ കഴിഞ്ഞാല്‍ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന സാധനം ചാര്‍ജറാണെന്ന് വേണമെങ്കില്‍ പറയാം അല്ലെ.



ഇനി ചിലരുടെ ചാര്‍ജറുകള്‍ ഒരിടത്ത് ഫിക്‌സഡ് ആയിരിക്കും. ഫോണിന്റെ ചാര്‍ജര്‍ കിടക്കയ്ക്കടുത്ത്, ലാപ്‌ടോപിന്റെ ചാര്‍ജര്‍ ടേബിളിനടുത്ത് അങ്ങനെ അങ്ങനെ.. എന്നാല്‍ ഇത്തരത്തില്‍ ചാര്‍ജറുകള്‍ സ്ഥിരമായി പ്ലഗ് പോയിന്റില്‍ തന്നെ കുത്തിവയ്ക്കുന്നത് അപകടമാണെന്ന് നിങ്ങള്‍ക്കറിയാമോ? സ്വിച്ച്‌ ഓഫ് ചെയ്താലും ചാര്‍ജറുകള്‍ പ്ലഗ് പോയിന്റില്‍ തന്നെ വയ്ക്കുമ്ബോളുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെയും ചാര്‍ജര്‍ ഒരുപോലെയല്ല. ഉപകരണത്തിന്റെ ഉപയോഗം അനുസരിച്ച്‌ അതിന്റെ പവറിലും വ്യത്യാസമുണ്ടായിരിക്കും. വളരെ ലളിതമായ വ്യത്യസം മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരെയുണ്ടാകുന്ന ചാര്‍ജറുകളുണ്ട്. വാള്‍ പ്ലഗില്‍ നിന്ന് എസി (ആള്‍ട്ട് കറന്റ്) എടുക്കുകയും, അതിനെ ഇലക്‌ട്രോണിക് ഉപകരണത്തിന്റെ ബാറ്ററിക്ക് ആവശ്യമായ ലോ-വാള്‍ട്ടേജ് ഡിസി (ഡയറക്‌ട് കറന്റ്) ആക്കി മാറ്റുകയും ചെയ്യുന്നതാണ് സാധാരണ ചാര്‍ജറുകളുടെ പ്രവര്‍ത്തനം.



സ്വിച്ച്‌ ഓണ്‍ ചെയ്യാതെ ചാര്‍ജര്‍ പ്ലഗില്‍ കുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായും ചെറിയ അളവില്‍ കറന്റ് വലിച്ചുകൊണ്ടിരിക്കും. ഇത്തരത്തില്‍ പ്ലഗ് ചെയ്തിരിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്വിച്ച്‌ ഓണ്‍ ചെയ്യാതെ തന്നെ കറന്റ് ഉപയോഗിക്കുന്നതിനെ 'വാംപയര്‍ പവര്‍' എന്നാണ് വിളിക്കാറ്. ഈ വൈദ്യുതിയുടെ ഒരു ഭാഗം താപമായി പുറത്ത് വിടുകയും ചെറിയ ഭാഗം നിയന്ത്രിത, സംരക്ഷിത സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.

ഒരു മൊബൈല്‍ ചാര്‍ജറോ, ലാപ്‌ടോപ് ചാര്‍ജറോ മാത്രം ഇത്തരത്തില്‍ പ്ലഗ് ചെയ്ത് വച്ചിരുന്നാല്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം വളരെ കുറഞ്ഞ അളവിലായിരിക്കും, എന്നാല്‍ ഒരു വീട്ടിലെ മുഴുവന്‍ ഉപകരണങ്ങളും ഇങ്ങനെ പ്ലഗില്‍ കുത്തിവയ്ക്കുമ്ബോള്‍ ഉണ്ടാകുന്ന വൈദ്യുത നഷ്ടം എത്രത്തോളമായിരിക്കുമെന്ന് ചിന്തിച്ച്‌ നോക്കൂ. ചാര്‍ജറുകള്‍ മാത്രമല്ല, ടിവി, മിക്‌സി, ഫ്രിഡ്ജ് തുടങ്ങിയ എല്ലാ വൈദ്യുത ഉപകരണങ്ങള്‍ക്കും വാംപയര്‍ പവര്‍ ഉണ്ടായിരിക്കും.



പുതുതായി വിപണിയിലെത്തുന്ന ചാര്‍ജറുകളില്‍ അധികവും സ്മാര്‍ട്ട് സിസ്റ്റമുള്ളതിനാല്‍ വാംപയര്‍ പവര്‍ വളരെ കുറവായിരിക്കും. ചാര്‍ജറിന്റെ അറ്റത്ത് ഡിവൈസ് ഒന്നുമില്ലെങ്കില്‍ അവ താനെ സ്ലീപ് മോഡിലേക്ക് മാറുന്നു. നിങ്ങള്‍ സ്മാര്‍ട്ട് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നവരാണെങ്കിലും അധിക സമയം ചാര്‍ജര്‍ പ്ലഗില്‍ തന്നെ സൂക്ഷിക്കുന്നത് ചാര്‍ജറിന് വളരെ പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമാകുന്നു. വാപയര്‍ പവറിലൂടെ ചാര്‍ജറിലെത്തുന്ന വൈദ്യുതി താപമായി പുറത്തെത്തുമ്ബോള്‍ ചാര്‍ജര്‍ ചൂടാകുന്നതാണ് ഒരു കാരണം. ചാര്‍ജര്‍ സാധാരണയിലധികം ചൂടാവുകയോ, കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഉടന്‍ മാറ്റി വാങ്ങാന്‍ ശ്രദ്ധിക്കുക.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക