ന്യൂഡൽഹി: അടുത്ത ഒരു വർഷത്തിനുള്ളിൽ ഭക്ഷ്യസുരക്ഷയ്ക്ക് കീഴിലുള്ള എല്ലാവർക്കും ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യും.
കേന്ദ്രമന്ത്രിസഭയാണ് തീരുമാനം കൈക്കൊള്ളുന്നത്. അരിക്ക് കിലോയ്ക്ക് രണ്ട് രൂപ ഈടാക്കുന്നതും സർക്കാർ ഒഴിവാക്കി.
80 കോടിയോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പദ്ധതിക്കായി കേന്ദ്രസർക്കാർ പ്രതിവർഷം രണ്ടുലക്ഷം കോടി രൂപ ചെലവഴിക്കും. ഭക്ഷ്യസുരക്ഷയിലുള്ള ഒരാൾക്ക് പ്രതിമാസം 5 കിലോ അരി 2 രൂപ നിരക്കിൽ ലഭിക്കും.
ഗോതമ്പിന്റെ വില 3 രൂപയും. അന്ത്യോദയ അന്ന യോജനയിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് ഇത് പ്രതിമാസം 35 കിലോയാണ്.
അതിനിടെ ഡിസംബർ 31ന് അവസാനിക്കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു.