കിണറ്റിൽ വീണ മകന്റെ കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംലയാണ്(48) ആണ് മരിച്ചത്. അസീസിന്റെ മൂന്ന് വയസ്സുള്ള മകൻ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ റംല ചാടി.
ശബ്ദം കേട്ട് പരിസരവാസികൾ പരിശോധിച്ചപ്പോഴാണ് പരിക്കേൽക്കാതെ കിണർ പൈപ്പ് പിടിച്ച് കിടക്കുന്ന കുട്ടിയെ കണ്ടത്. റംലയെ മരിച്ച നിലയിൽ കണ്ടെത്തി.
നരിക്കുനിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അസീസ്, നുസ്രത്ത് എന്നിവരാണ് മക്കൾ.