Click to learn more 👇

ആലപ്പുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണം; വണ്ടിയിൽ ചാരിനിന്നതിന് കുട്ടികൾക്ക് നേരെയും അക്രമം


 

ആലപ്പുഴയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർക്ക് നേരെ യുവാവ് ആക്രമണം നടത്തി. 

ഇന്നലെ രാത്രി 10 മണിയോടെ കളർകോട് ജങ്ഷനിലാണ് സംഭവം.

ആക്രമണത്തിൽ തീർഥാടക സംഘത്തിലെ 2 കുട്ടികൾക്ക് പരിക്കേറ്റു. മലപ്പുറം ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകൾ അലീന, ബന്ധു വൃന്ദാവന എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കൈകളിലാണ് പരിക്കേറ്റത്. ഇരവുകാട് സ്വദേശി അർജുനാണ് പ്രതി. ഇയാൾ ഇപ്പോൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്.

അയ്യപ്പഭക്തർ ഭക്ഷണം കഴിക്കാൻ നിർത്തിയ ഹോട്ടലിനു മുന്നിൽ കുട്ടികൾ ബൈക്കിൽ ചാരി നിന്നതാണ് യുവാവിനെ ചൊടിപ്പിച്ചത്.  

കയ്യിലുണ്ടായിരുന്ന വണ്ടിയുടെ താക്കോൽ കൊണ്ട് കുട്ടികളുടെ കൈകളിൽ കുത്തി.  തീർഥാടകർ സഞ്ചരിച്ച ബസിന്റെ ചില്ലും യുവാവ് തകർത്തു. ഇയാളെ കണ്ടെത്താൻ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.