നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിനിമയും എഴുത്തും എന്ന പരിപാടിയിൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിനെ രൂക്ഷമായി വിമർശിച്ച ഇടവേള ബാബു, സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും നായിക കഥാപാത്രം തെറ്റാണെന്നും പറഞ്ഞു. എന്നാൽ ഇവള ബാബുവിനെ പോലെയുള്ളവർക്ക്, ഫീൽ ഗുഡ് സിനിമകൾ മാത്രം ആസ്വദിക്കുന്നവർക്കായി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ ഫീൽ ഗുഡ് ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
അഭിഷേക് എസ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ സൃഷ്ടിച്ചത്. സംവിധായകൻ അഭിനവ് എസ് നായകും ഈ വീഡിയോ പങ്കിട്ടു. ചിത്രത്തിലെ എല്ലാ ഡയലോഗുകളും ചേർത്ത് വിനീത് ശ്രീനിവാസന്റെ തന്നെ ജേക്കബിന്റെ സ്വർഗരാജ്യത്തിന്റെ പശ്ചാത്തല സംഗീതം ഉപയോഗിച്ചാണ് അഭിഷേക് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. നിരവധി പേർ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു.