Click to learn more 👇

കോവിഡ് രോഗമുക്തി നേടിയവരില്‍ ഹൃദയാഘാതങ്ങള്‍ വര്‍ധിക്കുന്നു; പഠനം തുടങ്ങി ഐ.സി.എം.ആര്‍.

 


 

ന്യൂഡൽഹി: കോവിഡ് ഭേദമായവരിൽ ഹൃദയാഘാതം വർദ്ധിക്കുന്നത് പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആര്‍.) തീരുമാനിച്ചു.

കോവിഡ് ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്ന പഠനറിപ്പോര്‍ട്ടുകളുടെയും രാജ്യത്ത് അമ്ബതിനുതാഴെ പ്രായമുള്ളവരില്‍ വര്‍ധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. 

ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു.

കൊവിഡിന് ശേഷം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഹൃദയാഘാത മരണങ്ങൾ 50,000 ന് മുകളിലാണ്. ഈ സാഹചര്യത്തിൽ  ശാസ്ത്രീയ പഠനത്തിലൂടെ ഉത്തരം കണ്ടെത്തുകയും ആവശ്യമെങ്കിൽ നടപടിയെടുക്കുകയും ചെയ്യുക എന്നതാണ് ഐസിഎംആറിന്റെ ലക്ഷ്യം.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഹൃദയാഘാത മരണങ്ങൾ വർധിച്ചുവരികയാണ്. 2016ൽ 21,914 പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. 2017ൽ ഇത് 23,246 ആയിരുന്നു. 2018-ൽ 25,764 പേരും 2019-ൽ 28,005 പേരും മരിച്ചു. കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചവരുടെയും മറ്റ് രോഗങ്ങളില്ലാത്തവരുടെയും പെട്ടെന്നുള്ള മരണത്തിലേക്ക് ഉള്ള വീഴ്ച്ചയാണ് ഈ പഠനം നടത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത് 

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 20 മുതൽ 30 ശതമാനം പേർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോവിഡിന് ശേഷം വ്യക്തികളിൽ കടുത്ത ക്ഷീണം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ഇടയ്ക്കിടെയുള്ള ശ്വാസതടസ്സം എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.