കൂടുതൽ നൽകിയാൽ സ്വർണനാണയവും ചെയിനും ലഭിക്കും. സംസ്ഥാനത്ത് 38 സംസ്‌കരണ പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കുകയും ആവശ്യത്തിന് മാലിന്യം ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് സംരംഭകർ സമ്മാനങ്ങൾ പ്രഖ്യാപിച്ചത്.
ഏറ്റവും കൂടുതൽ പ്ലാന്റ് മലപ്പുറത്താണ്. 19 എണ്ണം. അവിടെയാണ് സ്വര്‍ണസമ്മാനം നൽകുന്നത്.
നേരത്തെ കോഴിക്കച്ചവടക്കാർ മാലിന്യം നീക്കാൻ കിലോയ്ക്ക് പത്തു രൂപയോളം നൽകിയിരുന്നു. ഇപ്പോൾ പ്ലാന്റുകാര്‍ കോഴിക്കടകളിൽ എത്തി കിലോയ്ക്ക് രണ്ടു രൂപ നൽകി മാലിന്യം ശേഖരിക്കും. ശീതീകരിച്ചോ അല്ലാതെയോ കോഴിയെ കൊന്ന് നാല് മണിക്കൂറിനുള്ളിൽ പ്ലാന്റിനു നൽകിയാൽ മാത്രം മതി. പ്ലാന്ററുകൾ റഫ്രിജറേറ്റർ വരെ ഇതിനായി നൽകും.
സർക്കാരിന്റെ പ്രോത്സാഹനത്തോടെ 49 സ്വകാര്യ പ്ലാന്റുകൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകി. ഇതിൽ 38 എണ്ണം പ്രവർത്തനക്ഷമമാണ്. ബാക്കിയുള്ളവ ഉടൻ തുറക്കും.
പാതയോരങ്ങളിലും തണ്ണീർത്തടങ്ങളിലും കിടക്കുന്ന ദുർഗന്ധം വമിക്കുന്ന കോഴി മാലിന്യത്തിന് കേരളത്തിൽ ഇനി ഡിമാൻഡ് കൂടും എന്നത് ഉറപ്പാണ്.
പന്നികൾക്കും മുഷിമീനുകൾക്കും തീറ്റ നൽകാൻ ആവശ്യമായ കോഴിയിറച്ചി മാലിന്യം ലഭിക്കുന്നില്ലെന്ന് കർഷകർ മുഖ്യമന്ത്രിക്ക് നേരത്തെ പരാതി നൽകിയിരുന്നു.
നിലവിൽ കൊല്ലം -രണ്ട്, പത്തനംതിട്ട -ഒന്ന്, എറണാകുളം -ആറ്, തൃശ്ശൂര്‍ -ഒന്ന്, പാലക്കാട് -രണ്ട്, മലപ്പുറം -19, കോഴിക്കോട് -ഒന്ന്, വയനാട് -ഒന്ന്, കണ്ണൂര്‍ -രണ്ട്, കാസര്‍കോട് -മൂന്ന് എന്നിങ്ങനെയാണ് പ്ലാന്റുകള്‍ സ്ഥാപിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉടന്‍ തുടങ്ങും. എറണാകുളം, വയനാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ പ്ലാന്റുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.
ഇപ്പോൾ തയ്യാറായ പ്ലാന്റുകൾക്ക് ഒരേസമയം രണ്ടോ മൂന്നോ ടൺ മാലിന്യം സംസ്കരിക്കാനാകും. രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന പ്ലാന്റുകളുണ്ട്. എല്ലാ പ്ലാന്റുകളിലുമായി പ്രതിമാസം 14,014,245 ടൺ മാലിന്യം സംസ്‌കരിക്കപ്പെടുന്നുണ്ടെന്ന് പ്രാദേശിക വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിമാസം 20 ലക്ഷം ടൺ കോഴിമാലിന്യം കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.