കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജ് അധികൃതരാണ് വിദ്യാർഥികൾക്ക് ഈ നിർദേശം നൽകിയതെന്നാണ് ആക്ഷേപം. എന്നാൽ ഇത്തരമൊരു നിർദ്ദേശം നൽകാൻ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
അതേ സമയം മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പരിപാടിക്കെത്തുന്നവരുടെ ബാഗുകളും പരിശോധിക്കുന്നുണ്ട്. കോളേജ് തിരിച്ചറിയൽ കാർഡോ പ്രത്യേക പാസോ ഇല്ലാത്തവർക്ക് പരിപാടിയിൽ പങ്കെടുക്കാൻ അനുവാദമില്ല. ഇതിനിടെ രണ്ട് കെഎസ്‌യു പ്രവർത്തകരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് നീക്കം.
സംസ്ഥാനത്തുടനീളം മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുന്ന സാഹചര്യമുണ്ട്.
കഴിഞ്ഞ ദിവസം സംസ്ഥാനതല തദ്ദേശദിനാഘോഷം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി പാലക്കാട് എത്തിയതും മടങ്ങിയതും ഹെലികോപ്റ്ററിലായിരുന്നു.