Click to learn more 👇

'ജാഥക്ക് എത്താത്തവര്‍ക്ക് പണി നല്‍കണോയെന്ന് ചിന്തിക്കാം'; ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വാര്‍ഡ് മെമ്ബറുടെ ഭീഷണി


കണ്ണൂർ : സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ മാർച്ചിലൽ പങ്കെടുക്കാന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വാർഡ് മെമ്പറുടെ ഭീഷണി സന്ദേശം.

കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സുചിത്രയുടെ സന്ദേശമാണ് പുറത്ത് വന്നത്.

മുഴുവന്‍ ആളുകളും ജാഥയിൽ പങ്കെടുക്കണമെന്നായിരുന്നു വാട്‌സ്ആപ്പ് സന്ദേശം. ജാഥയില്‍ പങ്കെടുക്കാത്തവര്‍ക്ക് അടുത്ത മാസം മുതല്‍ തൊഴിലുറപ്പ് പണി നല്‍കണോ എന്ന കാര്യം അപ്പോള്‍ ചിന്തിക്കാം എന്നും സന്ദേശത്തില്‍ ഉണ്ട്.

തൊഴിലാളികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ്  ഭീഷണി സന്ദേശമയച്ചത്. ബുധനാഴ്ച കണ്ണൂർ തളിപ്പറമ്പിൽ നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കാനായിരുന്നു നിർദേശം

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.