കൊച്ചി: നടിയും ടെലിവിഷൻ താരവും മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.
സിനിമാല എന്ന കോമഡി പ്രോഗ്രാമിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത് രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.