Click to learn more 👇

ബോംബ് ഭീഷണിയും അശ്ലീലക്കത്തും അമ്മയുടെയും മകന്റെയും ആനന്ദം; അയല്‍വീട്ടുകാര്‍ വെന്റിലേഷന്‍ വരെ അടച്ചു


കൊല്ലം: കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്നു ഭീഷണിക്കത്തെഴുതിയ കേസിൽ അറസ്റ്റിലായ യുവാവിന്റെ അമ്മയും അറസ്റ്റിൽ.  

കൊല്ലം മതിലിൽ പുത്തൻപുര സാജൻ വില്ലയിൽ കൊച്ചുത്രേസ്യ (62) ആണ് അറസ്റ്റിലായത്.  ഇവരുടെ മകൻ സാജൻ ക്രിസ്റ്റഫറിനെ (34) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

കൊല്ലം കോടതിയിലും കലക്ടറേറ്റിലും വർഷങ്ങളായി വരുന്ന വ്യാജ ബോംബ് ഭീഷണിയുടെ സൂത്രധാരൻ സാജൻ ക്രിസ്റ്റഫറാണെന്ന് പൊലീസ് പറഞ്ഞു.  അൻപതോളം ഭീഷണികൾ, അശ്ലീല കത്തുകൾ, ഏഴ് മൊബൈൽ ഫോണുകൾ, മെമ്മറി കാർഡുകൾ, പെൻഡ്രൈവ്, ഹാർഡ് ഡിസ്കുകൾ എന്നിവ നിരവധി പേർക്ക് അയക്കാനായി സൂക്ഷിച്ചത് പോലീസ് കണ്ടെത്തി.  

അമ്മയും മകനും മറ്റുള്ളവരെ കബളിപ്പിച്ച് ആനന്ദം കണ്ടെത്താറുണ്ടെന്നും അതിനാലാണ് ഭീഷണിക്കത്തുകൾ അയച്ചതെന്നും പോലീസ് പറഞ്ഞു.  കൊച്ചുത്രേസ്യയുടെ പേരിലാണ് കളക്ടറേറ്റിലേക്ക് ഭീഷണി അയച്ചത്.  കളക്ടർക്കും ജഡ്ജിക്കും അയച്ച കത്തുകളുടെ ഫോട്ടോകളും കൊച്ചുത്രേസ്യയുടെ ഫോണിൽ നിന്ന് കണ്ടെടുത്തു. 

2014-ല്‍ സാജനും സുഹൃത്തും ചേര്‍ന്ന് സുഹൃത്തിന്റെ കാമുകിയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി അശ്ലീലചിത്രങ്ങളും മെസേജുകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിചാരണ നടന്നുവരികയാണ്.

കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വരാറുള്ള സാജൻ ക്രിസ്റ്റഫർ കോടതിക്കും ജില്ലാ ജഡ്ജിക്കും കലക്ടർക്കും അശ്ലീല കത്തുകളും വ്യാജ ഭീഷണികളും അയക്കുകയായിരുന്നു.  

അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പൂർത്തിയാകാനിരിക്കെയാണ് ജെപി എന്ന ചുരുക്കപ്പേരിൽ ഇത്തരം വ്യാജ കത്തുകളും ഭീഷണികളും അയച്ചത്.  

കളക്ടറേറ്റ് ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലായിരുന്നു സാജൻ ക്രിസ്റ്റഫർ. കോടതിയുടെ അനുമതിയോടെ പോലീസ് ഇന്നലെ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. 

എ.സി.പി. അഭിലാഷിന്റെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സി.ഐ. ഷെഫീഖ്, കണ്‍ട്രോള്‍ റൂം സി.ഐ. ജോസ്, എസ്.ഐ. അനീഷ്, ദീപു, ജ്യോതിഷ്‌കുമാര്‍, ഷെമീര്‍, ബിനു, ജലജ, രമ, ബിന്ദു, സുമ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 കൊല്ലം: കളക്‌ട്രേറ്റിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സാജൻ 2016ൽ കളക്‌ടറേറ്റിൽ നിന്ന് കണ്ട  ജിന്‍സന്റെ വിലാസവും കൈയക്ഷരവും ഉപയോഗിച്ചാണ് കത്ത്‌ എഴുതിയത്. സാജനും കൊച്ചുത്രേസ്യയും കളക്ടറേറ്റില്‍ എത്തിയപ്പോഴാണ് ജിന്‍സനെ കാണുന്നത്. കളക്ടര്‍ക്ക് പരാതി നല്‍കാന്‍ വന്നതാണെന്നും എഴുതാനറിയില്ലെന്നും ജിന്‍സനോട് പറഞ്ഞു. കളക്ടര്‍ക്ക് നല്‍കാനുള്ള പരാതി ജിന്‍സനെക്കൊണ്ട് എഴുതിവാങ്ങി. ജിന്‍സന്റെ വാഹനത്തിന്റെ നമ്ബര്‍ ഉപയോഗിച്ച്‌ ആര്‍.ടി.ഒ. സൈറ്റില്‍നിന്ന് ജിന്‍സന്റെ വിവരങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് ജിന്‍സന്‍ എഴുതിനല്‍കിയ പരാതി പകര്‍ത്തിയെഴുതി പഠിക്കുകയായിരുന്നു.

ഈ കൈയക്ഷരത്തില്‍ കോടതിക്കും കളക്ടര്‍ക്കും സ്വന്തം വിലാസത്തിലും ഭീഷണിക്കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. സാജന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനുള്ള കത്തില്‍ ജിന്‍സന്റെ വാഹന നമ്ബറാണുള്ളത്. ഇതു കണ്ടെത്തിയ പോലീസ് ജിന്‍സനെ ചോദ്യംചെയ്തതില്‍നിന്നാണ് 2016-ല്‍ പ്രതികളെ കണ്ടിരുന്നെന്ന കാര്യം പറഞ്ഞത്.

 ഓൺലൈൻ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്ത് പകർത്താനും കൈയക്ഷരം പഠിക്കാനും പ്രതി പരിശീലിച്ചിരുന്നു.  ടാബിൽ മലയാളം ഫോണ്ടുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കൈയക്ഷരം തിരിച്ചറിയാതിരിക്കാനാണ് ഇത് ചെയ്യുന്നത്.  

2014-ൽ വിചാരണ വേളയിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.  2014-ല്‍ നടന്ന കേസിന്റെ വിചാരണയില്‍ താനല്ല ആ കുറ്റം ചെയ്തതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

കളക്ടറേറ്റിലെ പരിഭ്രാന്തി ആസ്വദിക്കാനും എത്തി

കളക്ടറേറ്റില്‍ വ്യാജ ബോംബ് ഭീഷണിക്കത്ത് അയച്ചശേഷം പോലീസും ബോംബ് സ്‌ക്വാഡും മറ്റും പരിശോധന നടത്തുമ്ബോള്‍ അത് കാണാനായി സാജന്‍ എത്തിയിരുന്നു. കളക്ടറേറ്റില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതും പോലീസ് വിവിധ സ്ഥലങ്ങളില്‍ പരിശോധിക്കുന്നതും കണ്ട് ആസ്വദിച്ചു.

ഭീഷണിക്കത്തിലുണ്ടായിരുന്ന ഫോണ്‍ നമ്ബറില്‍ പോലീസ് വിളിച്ചപ്പോള്‍ 'എന്നെ എന്തിനാ എപ്പോഴും ഇങ്ങനെ വിളിച്ചു ശല്യപ്പെടുത്തുന്നതെന്ന്' കൊച്ചുത്രേസ്യ മറുപടി പറഞ്ഞു. ഇതിനുശേഷം അന്ന് വൈകീട്ടുതന്നെ അമ്മയും മകനും വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി, തങ്ങള്‍ നേരത്തേ നല്‍കിയിട്ടുള്ള കേസിന്റെ കാര്യം എന്തായെന്നു തിരക്കി.

2018-ലാണ് ഈ കേസ് കൊടുത്തത്. കൊല്ലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ഒരു കേസില്‍ ഹാജരാകണമെന്ന് കൊച്ചുത്രേസ്യക്ക് കിട്ടിയ നോട്ടീസുമായി ഇവര്‍ കോടതിയിലെത്തി. കുറേനേരം കാത്തുനിന്നശേഷം വിളിക്കുന്നില്ലെന്ന് കോടതി ജീവനക്കാരോട് പരാതിപ്പെട്ടു. അവര്‍ പരിശോധിച്ചശേഷം ഇങ്ങനെയൊരു നോട്ടീസ് അയച്ചിട്ടില്ലെന്ന് പറഞ്ഞു.

തുടര്‍ന്ന് അമ്മയും മകനും കൂടി വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി ആരോ വ്യാജ നോട്ടീസ് നല്‍കി കബളിപ്പിച്ചെന്ന് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യംചെയ്തപ്പോള്‍ അമ്മയുടെ അറിവോടെ താനാണ് ഈ നോട്ടീസ് തയ്യാറാക്കിയതെന്ന് സാജന്‍ പോലീസിനോട് സമ്മതിച്ചു.

നാട്ടിലും ശല്യക്കാരന്‍

സാജന്‍ പത്താംക്ലാസ്വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ജോലിയൊന്നും ചെയ്യുന്നില്ല. കൊച്ചുത്രേസ്യ സ്‌കൂളില്‍നിന്നു വിരമിച്ച ജീവനക്കാരിയാണ്. ഇവരുടെ പെന്‍ഷനാണ് വരുമാനം. കൊച്ചുത്രേസ്യയാണ് കത്തുകള്‍ അയയ്ക്കുന്നതിനുള്ള കവറും സ്റ്റാമ്ബും വാങ്ങിക്കൊണ്ടുവരുന്നത്.

സാജന്റെ സഹോദരന്‍ ജോലിക്ക് പോകുന്നുണ്ട്. അയാള്‍ക്ക് ഈ കാര്യങ്ങളില്‍ പങ്കില്ലെന്നാണ് പോലീസ് പറഞ്ഞത്. അയല്‍വീടുകളില്‍ ശല്യമുണ്ടാക്കുന്നത് സാജന്റെ പതിവാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ അയല്‍വീടുകളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പതിവാണ്. ഇതുമൂലം പലവീടുകളിലും വെന്റിലേഷനുകള്‍ അടച്ചുവെച്ചിരിക്കുകയാണ്. 2016-ല്‍ തുയ്യം വേളാങ്കണ്ണി പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബോംബ് വെച്ചിരിക്കുന്നു എന്ന വ്യാജ സന്ദേശം അയച്ചതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

അന്ന് വികാരിയായിരുന്നയാളോടുള്ള വിരോധമാണ് ഇപ്രകാരം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി പറയുന്നു. ഈ കേസ് നിലവില്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ അന്വേഷണത്തിലാണ്.

Tag:-kerala latest news | news updates | kollam local news |  Breaking news kerala | kollam district news 


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.