Click to learn more 👇

വിദ്യാര്‍ഥിനിയുടെ വയറിന് അസാധാരണ വലിപ്പം; പരിശോധനയില്‍ കണ്ടെത്തിയത് ഏഴു മാസം ഗര്‍ഭിണിയെന്നും; കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍


കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. കല്ലുവാതുക്കൽ സ്വദേശി നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ചാണ് ഇയാൾ കുട്ടിയെ വശീകരിച്ചതെന്ന് പോലീസ് പറഞ്ഞു.  കഴിഞ്ഞ ജൂലൈയിലാണ് പീഡനം നടന്നത്.  അമ്പലംകുന്ന് സ്വദേശിനിയായ വിദ്യാർത്ഥിനിയെയാണ് നിബു പീഡിപ്പിച്ചത്.  പ്രതിയുടെ ജ്യേഷ്ഠന്റെ വീട്ടിലേക്ക് കൊണ്ടുവന്നായിരുന്നു പീഡനം.

ആശാ വർക്കർ വിദ്യാർത്ഥിനിയുടെ വയറിന്റെ വലിപ്പം അസാധാരണമായി കണ്ട് ഓയൂർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പരിശോധനയിൽ പെൺകുട്ടി ഏഴുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി.  ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. നിബുവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.