Click to learn more 👇

ബാത്റൂമിനുള്ളിലെ ദുര്‍ഗന്ധമകറ്റാൻ എളുപ്പ വഴികള്‍


 

ഏറ്റവും കൂടുതല്‍ വൃത്തി ഉണ്ടായിരിക്കേണ്ട ഇടമാണ് ബാത്‌റൂം. എന്നാല്‍ എപ്പോഴും ബാത്റൂം വൃത്തിയാക്കി സൂക്ഷിക്കുന്നത് പ്രായോഗികമല്ലാത്ത കാര്യമാണ്.

നിരന്തരമായി ഉപയോഗിക്കുമ്ബോള്‍ വൃത്തിയില്ലാതാവുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. ബാത്റൂമിലെ അസഹനീയമായ ദുർഗന്ധം അകറ്റാൻ ഇതാ ചില പൊടിക്കൈകള്‍. 


ബേക്കിംഗ് സോഡ


ബേക്കിംഗ് സോഡയ്ക്ക് ബാത്റൂമിനുള്ളില്‍ ദുർഗന്ധത്തെ എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കും. ഒരു തുറന്ന പാത്രത്തില്‍ കുറച്ച്‌ ബേക്കിംഗ് സോഡ എടുത്ത് ബാത്റൂമിനുള്ളില്‍ വയ്ക്കണം. കുറച്ച്‌ നേരം അങ്ങനെ തന്നെ വെച്ചിരിക്കാം. ഇത് ബാത്റൂമിനുള്ളിലെ ദുർഗന്ധത്തെ വലിച്ചെടുക്കുന്നു.


നാരങ്ങ


നാരങ്ങയ്ക്ക് രുചി നല്‍കാൻ മാത്രമല്ല ദുർഗന്ധം അകറ്റാനും സാധിക്കും.

ബാത്റൂമിനുള്ളില്‍ തന്നെ ഒരു പാത്രത്തില്‍ നാരങ്ങ മുറിച്ച്‌ വയ്ക്കുകയോ അല്ലെങ്കില്‍ നാരങ്ങ നീര് വയ്ക്കുകയോ ചെയ്യാം. ഇത് ബാത്റൂമിനുള്ളിലെ ദുർഗന്ധത്തെ അകറ്റി നല്ല സുഗന്ധം പരത്തുന്നു. 


പുതിന അല്ലെങ്കില്‍ ഗ്രാമ്ബു 


ബാത്റൂമിനുള്ളില്‍ നല്ല സുഗന്ധം ലഭിക്കാൻ പുതിനയോ ഗ്രാമ്ബുവോ ഉപയോഗിക്കാവുന്നതാണ്. ഇത് നന്നായി പൊടിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലാക്കി ബാത്റൂമിനുള്ളില്‍ വയ്ക്കാം. 


ഓറഞ്ചിന്റെ തൊലി 


ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്. ഉപയോഗം കഴിഞ്ഞ ഓറഞ്ചിന്റെ തൊലി എടുത്തതിന് ശേഷം ബാത്റൂമിലെ ജനാലയുടെ ഭാഗത്തായി വെച്ചുകൊടുക്കണം. ഇത് ദുർഗന്ധത്തെ മാത്രമല്ല പ്രാണികള്‍ വരുന്നതിനെയും തടയുന്നു. 


ടീ ബാഗ് 


ഉപയോഗം കഴിഞ്ഞ ടീ ബാഗുകള്‍ ഇനി കളയേണ്ടി വരില്ല. തേയിലയുടെ തരി എണ്ണയില്‍ ചേർത്തതിന് ശേഷം ഒരു ഗ്ലാസ് പാത്രത്തിലാക്കി ബാത്റൂമിനുള്ളില്‍ വയ്ക്കാം. ഇത് എളുപ്പത്തില്‍ ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക