റിട്ട. എസ് ഐ കെ പി ഉണ്ണിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അതിജീതയുടെ വീടിനോട് ചേർന്നുള്ള കാർ പോർച്ചിൽ മൃതദേഹം കണ്ടെത്തിയത്.
എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരായ കേസ്. വിരമിച്ച ശേഷം 2021ൽ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നത്.
കേസിൽ അറസ്റ്റിലായ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും പരാതി വ്യാജമാണെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.