Click to learn more 👇

സ്വപ്നയ്ക്ക് ജോലി നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി ശിവശങ്കറിന്റെ സന്ദേശം; തെളിവാക്കി ED


തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ തെളിവായി.

സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടെന്ന ശിവശങ്കറിന്റെ വാട്‌സ്ആപ്പ് സന്ദേശം ഇ.ഡി. കസ്റ്റഡി അപേക്ഷയിൽ ഉൾപ്പെടുത്തി. സ്വപ്‌നയുടെ ജോലി താഴ്ന്ന നിലയിലായിരിക്കുമെന്നും എന്നാൽ അവളുടെ ശമ്പളം ഇരട്ടിയാക്കുമെന്നുമുള്ള ശിവശങ്കറിന്റെ സന്ദേശവും കസ്റ്റഡി അപേക്ഷയിൽ ഉൾപ്പെടുത്തിയിരുന്നു.

ശിവശങ്കറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യങ്ങൾ.  ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകൾ സുപ്രധാന തെളിവാണെന്ന് ഇഡി ചൂണ്ടിക്കാട്ടി.  ഇതാണ് കോടതിയിൽ ഹാജരാക്കിയതെന്നും പറയുന്നു.

പല ഘട്ടങ്ങളിലെ ഇടപാടുകളെക്കുറിച്ച് ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. കാര്യങ്ങൾ സൂക്ഷിക്കണമെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം സ്വപ്‌നയുടെ തലയിൽ വീഴുമെന്നും വാട്‌സ്ആപ്പ് ചാറ്റിൽ ശിവശങ്കർ  പരാമർശിക്കുന്നുണ്ട്. കേസിലെ ഒമ്പതാം പ്രതിയാണ് ശിവശങ്കറെന്നും ഇ.ഡി.  വ്യക്തമാക്കുന്നു.

31-7-2019-ന് നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഇ.ഡി. കോടതിയിൽ ഹാജരാക്കി.  കോഴപണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകളെയാണ് ED ഇതിനെ കുറിച്ച് സൂചിപ്പിക്കുന്നത്. ഈ ചാറ്റുകൾ കേസിൽ വളരെ നിർണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ഇഡി പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.