Click to learn more 👇

മുതലയെ വെള്ളത്തിലേക്കിറങ്ങാൻ വിടാതെ കടിച്ചുവലിച്ച് സിംഹം, മുതലയുടെ പ്രതികരണം ഇങ്ങനെ...


മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  അത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.  ഇത് അത്തരത്തിലുള്ള ഒരു വീഡിയോ ആണ്.  സിംഹവും മുതലയും തമ്മിലുള്ള പോരാട്ടമാണ് വീഡിയോയിലുള്ളത്.

 "സിംഹവും മുതലയും തമ്മിൽ ഏറ്റുമുട്ടൽ" എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.  വീഡിയോയിൽ, ഒരു മുതല കരയിൽ നിന്ന് വെള്ളത്തിലേക്ക് പോകുന്നത് കാണാം. പക്ഷേ, അപ്പോഴേക്കും അനേകം സിംഹങ്ങൾ അങ്ങോട്ടേക്ക്വരുന്നു. എന്നാൽ മുതല അത് അവഗണിച്ച് വീണ്ടും വെള്ളത്തിലേക്ക് പോകാൻ ശ്രമിക്കുന്നു.

എന്നാൽ അപ്പോഴേക്കും കൂട്ടത്തിൽ വന്ന ഒരു സിംഹം മുതലയുടെ കാലിൽ പിടിച്ച് കടിക്കാൻ ശ്രമിച്ചു.  സിംഹം മുതലയെ വെള്ളത്തിലിറങ്ങാൻ വിടാതെ കടിച്ചുകൊണ്ടിരുന്നു.  വെള്ളത്തിലിറങ്ങാൻ എത്ര ശ്രമിച്ചാലും മുതലയെ സിംഹം വീണ്ടും വീണ്ടും കടിക്കുന്നത് കാണാം.

വീഡിയോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ചുരുങ്ങിയ സമയത്തിനുള്ളിൽ 30 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. അതുപോലെ നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

സിംഹങ്ങൾ വെള്ളം കുടിക്കാൻ ഇറങ്ങിയാൽ കളി ആകെ മാറുമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.  അതുപോലെ കമന്റ് ബോക്സിൽ പലരും മുതലയ്ക്ക് പരിക്കേറ്റോ എന്ന ആശങ്കയാണ് പങ്കിടുന്നത് വീഡിയോ കാണാം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.