Click to learn more 👇

Kalyan Jewellers, a leading gold trading company in India, is hiring staff for various vacancies


 സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –13/03/2023

Latest Job Vacancies in Private Companies –13/03/2023

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

Disclaimer 

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————




ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ കല്യാൺ ജൂവലേഴ്‌സ് വിവിധ ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് തൊട്ട് അപേക്ഷിക്കാം. തൊഴിൽ പരിചയമില്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.  ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

🔺 സെയിൽസ് എക്സിക്യൂട്ടീവ് (sales executive vacancy )

ഈ തസ്തികയിൽ പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ആകർഷകമായ വ്യക്തിത്വവും നല്ല ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു.

🔺 സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി.( sales executive trainee vacancy )

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. 28 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.  സെയിൽസ് മേഖലയിൽ അറിവുണ്ടായിരിക്കണം. ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.

 🔺 സൂപ്പർവൈസർ ( supervisor vacancy)

 പുരുഷന്മാർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ. അപേക്ഷകർക്ക് ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. യോഗ്യത പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. പ്രായം 30 വയസ്സിൽ താഴെയായിരിക്കണം.

🔺 കമ്പ്യൂട്ടർ ഓപ്പറേറ്റർ ( computer operator vacancy )

ഈ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. കുറഞ്ഞ യോഗ്യത പ്ലസ് ടു മതി. പ്രായം 30 വയസ്സിൽ താഴെ.

🔺 ഫ്ലോർ ഹോസ്റ്റസ് ( floor hostess vacancy)

ഈ തസ്തികയിലേക്ക് സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ.  ആകർഷകമായ വ്യക്തിത്വവും നല്ല ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം. കുറഞ്ഞ യോഗ്യത പ്ലസ് ടു. പ്രായം 40 വയസ്സിൽ താഴെ.

🔺 മാർക്കറ്റിംഗ് / ഫീൽഡ് എക്സിക്യൂട്ടീവ് ( Marketing / field executive vacancy)

റീട്ടെയിൽ മാർക്കറ്റിംഗിലും ഫീൽഡ് വർക്കിലും കുറഞ്ഞത് ഒരു വർഷത്തെ പരിചയമുണ്ടായിരിക്കണം.  ആകർഷകമായ വ്യക്തിത്വവും പുതിയ ആശയങ്ങളും ഉള്ളവർക്ക് അപേക്ഷിക്കാം.

🔺 സെയിൽസ് എക്സിക്യൂട്ടീവ് ( sales executive)

ഇത് സ്ത്രീകൾക്ക് മാത്രമുള്ള ഒരു പോസ്റ്റ് ആണ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

🔺 ഡ്രൈവർ ( driver vacancy)

  പ്രായം 40 വയസ്സിൽ താഴെ ആയിരിക്കണം.  എൽഎംവി ലൈസൻസുള്ളവർക്ക് അപേക്ഷിക്കാം.

മുകളിൽ പറഞ്ഞ ഒഴിവുകൾ ഇപ്പോൾ കല്യാണിൽ  റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന APPLY NOW എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ ഓരോ ഒഴിവുകൾ കാണാം. നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ഒഴിവ് തിരഞ്ഞെടുക്കുക. APPLY NOW എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. പറഞ്ഞിരിക്കുന്ന  ആവശ്യമായ വിവരങ്ങൾ നൽകുക.  തുടർന്ന് അപേക്ഷ സമർപ്പിക്കുക.  തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളെ അഭിമുഖത്തിന് വിളിക്കും

APPLY NOW- Kalyan jewellers- vacancies

Summary:- Kalyan Jewellers, a leading gold trading company in India, is hiring staff for various vacancies