Click to learn more 👇

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം



കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന്  വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്ടാണ് സംഭവം.

നഗരത്തിലെ ഫ്‌ളാറ്റിൽ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി.  സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് ചില സൂചനകൾ ലഭിച്ചതായാണ് റിപ്പോർട്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

  സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതി. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കാനാണ് ഇങ്ങോട്ട് വിളിച്ചത്.  ഇവിടെയെത്തിയ ശേഷം രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ ഒരു സുഹൃത്താണ് ഈ രണ്ടുപേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.