അടിവസ്ത്രത്തിനുള്ളില്‍ ആണ് അസ്മ ബീവി സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അസ്മാബീവി തന്റെ അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകള്‍ ആണ് കസ്റ്റംസ് പിടികൂടിയത്.
പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍ നിന്നും സ്വര്‍ണപ്പണിക്കാരന്റെ സഹായത്തോടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വര്‍ണം ലഭിച്ചു. അസ്മാബീവിയുടെ അറസ്റ്റും മറ്റു തുടര്‍നടപടികളും കസ്റ്റംസ് സ്വീകരിച്ചു വരികയാണ് എന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.
ഡെപ്യൂട്ടി കമ്മീഷണര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ടി എസ് ബാലകൃഷ്ണന്‍, അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം കോശി, ഷാജന ഖുറേഷി, വിമല്‍ കുമാര്‍, വിനോദ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ ധന്യ കെ പി ഹെഡ് ഹവല്‍ദാര്‍മാരായ അലക്സ് ടി എ, ലില്ലി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.