Click to learn more 👇

തിരുച്ചിറപ്പള്ളിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ ആറു പ‌േര്‍ മരിച്ചു.


ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ ആറു പ‌േര്‍ മരിച്ചു.

ഗുരുതര പരിക്കുകളോടെ മൂന്ന് പേര്‍ ചികിത്സയിലാണ്. സേലം, എടപ്പാടി സ്വദേശികളാണ് മരിച്ചത്. എടപ്പാടി സ്വദേശികളായ മുത്തുസ്വാമി (58) , ആനന്തായി (57), ദാവനശ്രീ (9), തിരുമൂര്‍ത്തി (43), സന്തോഷ്കുമാര്‍ (31), മുരുകേശന്‍ (55) എന്നിവരാണ് മരിച്ചത്.

ധനപാല്‍ , തിരുമുരുകന്‍, ശകുന്തള എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

സേലം ജില്ലയിലെ ഇടപ്പാടിയില്‍നിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദര്‍ശനത്തിനു പോകുകയായിരുന്നു ഇവര്‍. ഇതിനിടെ നാമക്കല്‍ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി

News courtesy news18 Tamil



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.