Click to learn more 👇

13-കാരന്റെ കുഞ്ഞിനെപ്രസവിച്ച 31-കാരിക്ക് ജയില്‍വാസമില്ല;പ്രതി ആണായിരുന്നേല്‍ മറിച്ചാകില്ലേന്ന് അമ്മ


വാഷിംഗ്ടൺ: 13 വയസ്സുള്ള ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഗർഭിണിയാകുകയും ചെയ്ത 31 കാരിയായ യുഎസ് യുവതിക്ക് ജയിൽ ശിക്ഷ ലഭിക്കില്ലെന്ന് റിപ്പോർട്ട്.

യുഎസിലെ കൊളറാഡോ സ്വദേശിയായ ആൻഡ്രിയ സെറാനോയാണ് ജയില്‍വാസത്തില്‍നിന്ന്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടർമാരും തമ്മിലുണ്ടാക്കിയ 'പ്ലീ ഡീല്‍' പ്രകാരമാണ് ജയിൽ ശിക്ഷ ഒഴിവാക്കിയത്.  

അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ യുവതിയെ ലൈംഗിക കുറ്റവാളിയായി തന്നെയാണ് കണക്കാക്കുക. പ്രതിയായ യുവതി ഇതെല്ലാം അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വർഷം 13 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ആൻഡ്രിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  പ്രതിയെ പിന്നീട് 70,000 ഡോളർ ബോണ്ടിൽ വിട്ടയച്ചു.  കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്. പതിമൂന്നുകാരനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതായി യുവതി സമ്മതിച്ചിരുന്നു. ഇതിനിടെ പതിമൂന്നുകാരി ഗർഭിണിയായി ആൺകുഞ്ഞിന് ജന്മം നൽകി.

അതേസമയം, യുവതിയുടെ ശിക്ഷ ഒഴിവാക്കിയതിനെതിരെ കുട്ടിയുടെ കുടുംബം ശക്തമായി പ്രതികരിച്ചു. കേസിലെ പ്രതി പുരുഷനായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ ?  എന്ന് 14 വയസ്സുള്ള കുട്ടിയുടെ അമ്മ ചോദിച്ചു. 'എന്റെ മകന്റെ കുട്ടിക്കാലം അപഹരിക്കപ്പെട്ടു. ഇപ്പോൾ അവൻ ഒരു പിതാവാണ്. അവൻ ഒരു ഇരയാണ്.  

ഇനിയുള്ള ജീവിതത്തിലും അത് അങ്ങനെയായിരിക്കില്ലേ. അവളുടെ സ്ഥാനത്ത് ഒരാണും അവന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടിയുമായിരുന്നെങ്കില്‍ ഇതെല്ലാം വ്യത്യസ്തമാകുമായിരുന്നു. അങ്ങനെയാണെങ്കില്‍ പ്രതിക്ക് കടുത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരിക'- കുട്ടിയുടെ അമ്മ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.