Click to learn more 👇

11കാരിയെ വീട്ടിലെത്തിച്ച്‌ പല തവണ പീഡിപ്പിച്ചു, പീഡനവിവരം പുറത്തറിഞ്ഞതോടെ മുങ്ങി, 56കാരന്‍ പിടിയില്‍


 ആലപ്പുഴ: മാരാരിക്കുളത്ത് 11കാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 56കാരനെ പൊലീസ് അറസ്റ്റു ചെയ്തു. 

മാരാരിക്കുളം സ്വദേശിയായ 11കാരിയെ സ്വവസതിയില്‍ കൊണ്ടപോയി പീഡിപ്പിച്ച കേസിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാംവാര്‍ഡി?ല്‍ പൊള്ളേത്തൈ ചിത്തിര വീട്ടില്‍രാജേഷ് കുമാറിനെ (56) അറസ്റ്റു ചെയ്തത്.

പീഡനവിവരം പുറത്തറിഞ്ഞ് പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരുന്നു. ഒളിവിലായിരുന്ന പ്രതിയെ എറണാകുളത്ത് വച്ച്‌ മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം സ്വദേശിയായ 11 വയസുള്ള പെണ്‍കുട്ടിയെ പ്രതിയുടെ വസതിയില്‍ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തിയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു . മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ് എച്ച്‌ ഒ മോഹിത് പി കെയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ സബ്‌ഇന്‍സ്‌പെക്ടര്‍ ബിജു കെ ആര്‍, സബ്‌ഇന്‍സ്‌പെക്ടര്‍ നെവിന്‍ ടി ഡി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാംകുമാര്‍ വി എസ്, ഷൈജു, എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.