Click to learn more 👇

നാലുവയസ്സുള്ള ഇരട്ട കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ പ്രയാസം: ഡോക്ടറുടെ പരിശോധനയില്‍ തെളിഞ്ഞത് മുത്തച്ഛന്റെ ലൈംഗിക പീഡനം


 മാവേലിക്കര: സ്വന്തം പേരക്കുട്ടികളായ ഇരട്ടകള്‍ക്ക് നേരെ ലൈംഗിക അതിക്രമണം നടത്തിയ മുത്തശ്ശനെ തടവ് ശിക്ഷക്ക് വിധിച്ചു കോടതി.

മകന്‍ നാലു വയസ്സുള്ള ഇരട്ട കുട്ടികള്‍ക്കു നേരെയാണ് മുത്തശ്ശന്‍ കണ്ണില്‍ച്ചോരയില്ലാതെ പെരുമാറിയത്. 60 വയസ്സുള്ള ഇയാള്‍ മകന്റെ ഇരട്ടക്കുട്ടികളായ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്. ചുനക്കര സ്വദേശിയായ വൃദ്ധനെ കോടതി 38 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കേസില്‍ 15 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രതി കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയ കോടതി പ്രതി ഒരുതരത്തിലും ദയ അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

ശിക്ഷയോടൊപ്പം 95,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. . ഇരട്ടക്കുട്ടികളെ മുത്തശ്ശന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് വിവരമറിഞ്ഞ് ഡോക്ടര്‍ മാതാപിതാക്കളോട് കാര്യം പറയുകയും തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം നൂറനാട് പൊലീസിനെ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് വൃദ്ധനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികളുടെ കാര്യത്തില്‍ സംശയം തോന്നിയ ഡോക്ടര്‍ കുട്ടികളോട് സ്നേഹത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. ഈ സംസാരത്തിനിടയിലാണ് കുട്ടികള്‍ മുത്തശ്ശന്‍്റെ പ്രവര്‍ത്തികള്‍ ഡോക്ടറോട് പറഞ്ഞത്. കുട്ടികളെ ഒറ്റയ്ക്ക് കിട്ടുന്ന അവസരങ്ങളിലും മറ്റും ക്രൂരമായ പ്രവര്‍ത്തികളാണ് മുത്തശ്ശന്‍ കാണിച്ചു കൂട്ടിയതെന്നുള്ള വിവരങ്ങളാണ് അപ്പോള്‍ പുറത്തുവന്നത്. നിരവധി നാളുകളായി വൃദ്ധന്‍ ഈ പ്രവര്‍ത്തി തുടര്‍ന്നു വരികയായിരുന്നു. ഇതിനിടെ പെണ്‍കുട്ടികള്‍ക്ക് മൂത്രം ഒഴിക്കാന്‍ പ്രയാസം നേരിട്ടു.

തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടികളെ മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് മുത്തശ്ശന്‍്റെ ക്രൂരത പുറത്തറിയുന്നത്. പല സാഹചര്യങ്ങളിലും മറ്റും കുട്ടികളെ മുത്തശ്ശനൊപ്പമാക്കിയിട്ടാണ് മാതാപിതാക്കള്‍ പുറത്തു പോയിരുന്നത്. ഈ സാഹചര്യങ്ങളെയൊക്കെ വൃദ്ധന്‍ പേരക്കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് പുറത്തു വന്ന വിവരം പേരക്കുട്ടികളോടുള്ള സ്നേഹം കാരണമാണ് മുത്തശ്ശന്‍ ഏതുസമയത്തും കുട്ടികളോടൊപ്പം ഇരിക്കുന്നതെന്ന് കരുതിയിരുന്ന മാതാപിതാക്കള്‍ക്ക് വിവരം വലിയ ഞെട്ടലാണ് സമ്മാനിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.