Click to learn more 👇

നസീമയുടെ സ്വകാര്യ ഭാഗത്തെ വേദന മാറ്റാന്‍ പോയ ഡോക്ടര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ഒടുവില്‍ ധനനഷ്ടവും മാനഹാനിയും


 സൗഹൃദത്തിന്‍്റെ പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തി ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കൊച്ചി തമ്മനം കാഞ്ഞിരത്തില്‍പറമ്ബില്‍ വീട്ടില്‍ നസീമ (32), മരട് മച്ചിങ്ങല്‍ മുഹമ്മദ് അമീന്‍ (43) എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഫൈസല്‍ എം.എസിന്‍്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഇവര്‍ നേരത്തെ പദ്ധതിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതും പ്രകാരമാണ് ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചതും ഹണി ട്രാപ്പില്‍ കൊടുക്കാന്‍ ശ്രമിച്ചതും. കടവന്ത്ര പുതിയറോഡില്‍ മുഴീക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ് നസീമ. ഇടയ്ക്ക് പനി ബാധിച്ചതുമായി ബന്ധപ്പെട്ടാണ് നസീമ എറണാകുളം സ്വദേശിയായ ഡോക്ടറുമായി പരിചയത്തില്‍ ആകുന്നത്.

തുടര്‍ന്ന് നസീമ മുന്‍കൈയെടുത്ത് ഫോണിലൂടെ സൗഹൃദം തുടര്‍ന്നു. പല കാര്യങ്ങളും തുറന്നു സംസാരിക്കുവാന്‍ ആരംഭിച്ചതോടെ ബന്ധം വളര്‍ന്നു. ഇതിനിടെ തനിക്ക് പനിയാണെന്നും ഒന്ന് പരിശോധിക്കണമെന്നും നസീമ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തി പരിശോധിക്കാമോ എന്ന് നസീമ ചോദിച്ചതോടെ ഡോക്ടര്‍ സമ്മതം മൂളുകയും തുടര്‍ന്ന് വീട്ടിലെത്തുകയും ചെയ്തു.

നസീമയുടെ വാടകവീട്ടില്‍ ഡോക്ടര്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. തനിക്ക് പനിയല്ലെന്നും തന്‍്റെ സ്വകാര്യഭാഗത്തില്‍ വേദനയാണെന്നും നസീമ ഡോക്ടറോട് പറയുകയായിരുന്നു. പരിശോധന നടത്തണമെന്ന് നസീമ ആവശ്യപ്പെട്ടു.

പരിശോധനക്കിടയില്‍ നസീമ ഡോക്ടറെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രലോഭിപ്പിക്കുകയായിരുന്നു. നസീമയുടെ ആവശ്യപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സമയത്ത് നസീമയുടെ സുഹൃത്ത് മുഹമ്മദ് അമീന്‍ രഹസ്യമായി ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.

ലൈംഗികബന്ധത്തിനുശേഷം നസീമയും സുഹൃത്തും ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഡോക്ടറെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഡോക്ടറില്‍ നിന്ന് അപ്പോള്‍തന്നെ നാല്‍പ്പത്തിനാലായിരം രൂപ ഇവര്‍ വാങ്ങിയെടുത്തു. മാത്രമല്ല ഡോക്ടറുടെ കാ‍ര്‍ നസീമയും സുഹത്ത് അമീനും ചേര്‍ന്ന് ബലമായി കൊണ്ടുപോകുകയും ചെയ്തു.

കാര്‍ പിറ്റേന്ന് തിരിച്ച്‌ കൊടുക്കുകയും സംഭവം പുറത്തു പറയാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍ അഞ്ചു ലക്ഷം രൂപ ഇവര്‍ക്ക് നല്‍കി. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം നസീമ ഡോക്ടറെ ഫോണില്‍ വിളിച്ച്‌ വീണ്ടും അഞ്ചു ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഡോക്ടര്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.