Click to learn more 👇

ബൈക്കിന് മുൻപിലും പിൻപിലും യുവതികളെ ഇരുത്തി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് പോലീസ്; വീഡിയോ കാണാം


മുംബൈ: മുന്നിലും പിന്നിലും പെണ്‍കുട്ടികളെ ഇരുത്തി ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

മുംബൈയിലാണ് സംഭവം. വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്. അപകടകരമായ രീതിയിലാണ് യുവാവ് പെണ്‍കുട്ടികളെയുമിരുത്തി ബൈക്കഭ്യാസം നടത്തിയത്. മൂവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെയും ബികെസി പൊലീസ് കേസെടുത്തു.

പ്രതികളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും വീഡിയോയിലുള്ളവരെ കുറിച്ച്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്നും മുംബൈ ട്രാഫിക് പൊലീസ് ട്വിറ്ററില്‍ കുറിച്ചു. പോത്തോള്‍ വാരിയേഴ്‌സ് ഫൗണ്ടേഷന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. അപകടകരമായ രീതിയില്‍ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തില്‍ യുവാവ് ബൈക്കോടിക്കുന്നത് വീഡിയോയില്‍ കാണാം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.