കൊച്ചി: മാമോദീസയുമായി ബന്ധപ്പെട്ട് വീട്ടില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കൊച്ചി പള്ളുരുത്തിയിലാണ് സംഭവം.
കണ്ണന്‍ മുതലാളി എന്നറിയപ്പെടുന്ന പള്ളുരുത്തി സ്വദേശി അനില്‍ കുമാര്‍ (31) ആണ് കൊല്ലപ്പെട്ടത്.
മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മാമോദീസ നടത്തിയ കുഞ്ഞിന്‍റെ ബന്ധുവായ കുമ്ബളങ്ങി സ്വദേശി ജിതിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാമോദീസയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അനില്‍കുമാറും ജിതിനും രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷം നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ തര്‍ക്കമുണ്ടായതോടെ നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ രാത്രി 12.30ഓടെ പഞ്ചായത്ത് ഗ്രൗണ്ട് പരിസരത്ത് വച്ച് ഇരുകൂട്ടരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തിനിടെ അനിലിനെ കുത്തുകയുമായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.