Click to learn more 👇

പീഡനശ്രമം ചെറുത്തപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു; കൊച്ചിയിലെ 88കാരിയുടെ മരണം പ്രതി റിമാൻഡിൽ


 

മുഖത്തും കാലിലും സാരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച 88 കാരി മരിച്ചത് പീഡനശ്രമത്തിനിടെയന്ന് സ്ഥിരീകരണം.

കേസിലെ പ്രതിയും മരിച്ച സ്ത്രീയുടെ ബന്ധുവുമായ ആളെ സംഭവവുമായി ബന്ധപ്പെട്ട‌ു കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ്‌ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഇന്നലെ റിമാന്‍ഡ് ചെയ്തു. 45 വയസ്സുള്ള പ്രതിയെ ഇന്നലെ ചോദ്യം ചെയ്തു. പ്രതിയുടെ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്നു വിശദമായ മൊഴിയെടുക്കുമെന്ന് എസ്‌എച്ച്‌ഒ വിജയ്ശങ്കര്‍ പറഞ്ഞു. പ്രതിയുടെ ഭാര്യ അടക്കമുള്ളവരെ പൊലീസ്‌ ചോദ്യംചെയ്യുമെന്നാണ് വിവരം.

പീഡനശ്രമം ചെറുക്കാനുള്ള സ്ത്രീയുടെ ശ്രമത്തിനിടെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസംമുട്ടിച്ചെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വയോധികയെ പ്രതിയും ബന്ധുക്കളും ചേര്‍ന്നു കച്ചേരിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവര്‍ നേരത്തേ മരിച്ചതായി ആശുപത്രിയിലെ പരിശോധനയില്‍‌ വ്യക്തമായി.

സ്ത്രീയുടെ മുഖത്തും കാലിലുമേറ്റ പരുക്കുകള്‍ കണ്ടു സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ ‌വിവരം അറിയിക്കുകയായിരുന്നു. സ്ത്രീയുടെ സഹോദരന്റെ മകന്റെ പെരുമാറ്റത്തിലും മറ്റും സംശയം തോന്നിയ അയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ പീഡനശ്രമം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അവിവാഹിതയായ വയോധിക എറണാകുളം നോര്‍ത്തിലെ ഇരുനില വീട്ടില്‍ പ്രതിക്കും ഭാര്യയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.