Click to learn more 👇

പ്ലാസ്റ്റിക് സർജറി ചെയ്ത് മണിക്കൂറുകൾക്കകം മോഡലിന് ദാരുണാന്ത്യം



ഓൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ആഷ്ടൺ ഗൗർക്കനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.  പ്ലാസ്റ്റിക് സർജറി നടത്തി മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയായിരുന്നു. 34 വയസ്സായിരുന്നു.

പ്ലാസ്റ്റിക് സർജറി കഴിഞ്ഞ് മണിക്കൂറുകൾക്കകം ക്രിസ്റ്റീനയ്ക്ക് ഹൃദയാഘാതമുണ്ടായി.  സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

അമേരിക്കൻ മോഡലും വ്യവസായിയുമായ കിം കർദാഷിയാനുമായുള്ള സാമ്യം കാരണം ക്രിസ്റ്റീനയ്ക്ക് നിരവധി ആരാധകരുണ്ട്.  ക്രിസ്റ്റീനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 6,26,000 ഫോളോവേഴ്‌സ് ഉണ്ട്.