Click to learn more 👇

22 നിലകള്‍, 1500 കോടിയുടെ വീട്; വിശ്വസ്തന് മുകേഷ് അംബാനിയുടെ സമ്മാനം


 റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വിശ്വസ്തനായ ജീവനക്കാരന് നല്‍കിയത് കോടികള്‍ വിലയുള്ള ബഹുനില കെട്ടിടം.

ശതകോടീശ്വരന്റെ വലംകൈ എന്നറിയപ്പെടുന്ന മനോജ് മോദിക്കാണ് 1500 കോടി വിലയുള്ള വീട് സമ്മാനിച്ചത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡ് ഏരിയയിലാണ് സമ്മാനമായി നല്‍കിയ കെട്ടിടം.

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ കോടിക്കണക്കിന് ഡോളറിന്റെ ഡീലുകള്‍ നേടിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് മനോജ് മോദിയെന്നാണ് പറയുന്നത്. ഇതിനാലാണ് മനോജ് മോദിക്ക് സമ്മാനം നല്‍കിയത്.

വൃന്ദാവനം എന്ന പേരില്‍ അറിയപ്പെടുന്ന കെട്ടിടമാണ് അംബാനി മനോജിന് സമ്മാനിച്ചത്. 1.7 ലക്ഷം ചതുരശ്ര വലിപ്പമുള്ളതാണ് കെട്ടിടം. ഓരോ നിലയും 8,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ്. ഈ കെട്ടിടത്തില്‍ 7 നിലകളിലായി പാര്‍ക്കിംങ് സൗകര്യവുമുണ്ട്.

റിലയന്‍സ് റീട്ടെയിലിന്റെയും റിലയന്‍സ് ജിയോയുടെയും ഡയറക്ടറാണ് മനോജ് മോദി. റിലയന്‍സിന്റെ വലിയ തോതിലുള്ള പ്രോജക്ടുകള്‍ മനോജ് മോദിയാണ് കൈകാര്യം ചെയ്യുന്നത്. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ എന്നിവര്‍ക്കും ബിസിനസില്‍ പിന്‍ബലം നല്‍കുന്നതും മനോജ് മോദിയാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.