Click to learn more 👇

രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈന്‍; വെറും 3 ദിവസം കൊണ്ട് വീട്ടില്‍ തയാറാക്കാം


 3 ദിവസം കൊണ്ട് എളുപ്പത്തില്‍ എങ്ങനെ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകള്‍

ഇഞ്ചി - 250 ഗ്രാം

പഞ്ചസാര - 13 ടേബിള്‍സ്പൂണ്‍

യീസ്റ്റ് - 1 ടേബിള്‍സ്പൂണ്‍

വെള്ളം - 1 ലിറ്റര്‍

ചൂടുവെള്ളം - 1 കപ്പ്

നാരങ്ങ - 1 എണ്ണം

ഏലയ്ക്ക - 4 എണ്ണം

ഗ്രാമ്ബു - 6 എണ്ണം

വറ്റല്‍മുളക് - 8 എണ്ണം

കറുവപ്പട്ട - 1 ഇഞ്ച് കഷണം

ഉണക്ക മുന്തിരി - 1/4 കപ്പ്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ഇഞ്ചി ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അരച്ചെടുത്ത ശേഷം അരിച്ചെടുക്കുക.

ഒരു ടേബിള്‍സ്പൂണ്‍ പഞ്ചസാര, യീസ്റ്റ്, കുറച്ചു ഇളംചൂട് വെള്ളം എന്നിവ ചേര്‍ത്ത് ഒരു പാത്രത്തില്‍ യീസ്റ്റ് പൊങ്ങാൻ വയ്ക്കുക.

ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ കാല്‍ കപ്പ് പഞ്ചസാര കരിച്ചെടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം, കറുവപ്പട്ട, ചതച്ച ഗ്രാമ്ബൂ, ഏലയ്ക്കാ, ഉണക്കമുളക്, ഉണക്കമുന്തിരി, കുരുകളഞ്ഞ നാരങ്ങ, വെള്ളം എന്നിവ ചേര്‍ത്ത് നല്ലതുപോലെ തിളപ്പിച്ച ശേഷം ഇഞ്ചിനീര് കൂടി ചേര്‍ത്തു കൊടുത്തു കുറച്ചുസമയം തിളപ്പിക്കുക, ചൂട് അല്പം കുറഞ്ഞ ശേഷം പൊന്തി വന്ന യീസ്റ്റ് ചേര്‍ത്ത് കൊടുക്കുക.

ചൂടാറിയശേഷം വൈൻ അടച്ചുവെച്ച്‌ വെളിച്ചവും അനക്കവും തട്ടാതെ സൂക്ഷിക്കുക. പിറ്റേദിവസം അതേസമയം വൈൻ അരിച്ചെടുത്ത് വായുവും വെള്ളവും കടക്കാതെ കുപ്പിയില്‍ അടച്ച്‌ സൂക്ഷിക്കുക.

പിറ്റേദിവസം മുതല്‍ രുചികരവും ആരോഗ്യകരവുമായ ഇഞ്ചി വൈൻ ഉപയോഗിക്കാം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.