മവെണ്ണല പൂത്തോളിപറമ്ബില്‍ ആഷിഖ്, ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുണ്‍, മുളവുകാട് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിനി അഞ്ജു, സഹോദരി മേരി എന്നിവരാണ് പിടിയിലായത്.
കാക്കനാട് പള്ളിയില്‍വച്ച് അഞ്ജുവാണ് യുവാവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയം നടിച്ച് വാടക വീട്ടിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം വീട്ടിലെത്തിയ യുവാവിനെ അഞ്ചംഗ സംഘം മര്‍ദിച്ച് അവശനാക്കുകയും, നഗ്നനാക്കി വീഡിയോ പകര്‍ത്തുകയും ചെയ്തു.
യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും, മൊബൈല്‍ ഫോണും എ ടി എം കാര്‍ഡുമൊക്കെ പ്രതികള്‍ തട്ടിയെടുത്തിരുന്നു. വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് തമ്മനം സ്വദേശിയായ യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.