Click to learn more 👇

തുപ്പല്‍ കുപ്പിയിലാക്കി വില്‍ക്കും, മാസം 41 ലക്ഷം വരെ സമ്ബാദിക്കുന്നു എന്ന് യുവതി


 സമ്ബാദിക്കാനും ഉപജീവനത്തിനും വേണ്ടി പലതരത്തിലുള്ള മാര്‍ഗങ്ങളും ആളുകള്‍ അവലംബിക്കുന്നുണ്ട്. വ്യത്യസ്തമായ പല ജോലികളും ചെയ്താണ് ആളുകള്‍ ലോകത്ത് ജീവിക്കുന്നത്.

എന്നാല്‍, അതേ സമയം തന്നെ വളരെ വിചിത്രം എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നവരും ഈ ലോകത്തുണ്ട്. അങ്ങനെ ഒരാളാണ് ലതീഷ ജോണ്‍സ് എന്ന യുവതി. തന്റെ കടങ്ങള്‍ വീട്ടുന്നതിന് വേണ്ടി സ്വന്തം തുപ്പല്‍ കുപ്പിയിലാക്കി വിറ്റു തുടങ്ങിയെന്നാണ് ലതീഷ പറയുന്നത്. മാസം ഇങ്ങനെ 41 ലക്ഷം വരെ താൻ നേടുന്നു എന്നും അവള്‍ പറയുന്നു. 

ബയോ മെഡിക്കല്‍ സയൻസ് പഠിക്കുക എന്നതായിരുന്നു ലതീഷയുടെ ആഗ്രഹം. അതിന് വേണ്ടി യൂണിവേഴ്സിറ്റിയില്‍ ചേരുകയും ചെയ്തു. അതോടൊപ്പം തന്നെ തന്റെ ചെലവുകള്‍ നേരിടാനായി പാര്‍ട്ട് ടൈം ആയി ജോലിയും ചെയ്യുന്നുണ്ടായിരുന്നു അവള്‍

എന്നാല്‍, അതിനിടെയാണ് തന്റെ തുപ്പല്‍ ചെറുകുപ്പികളിലാക്കി അവള്‍ വില്‍ക്കാൻ തുടങ്ങിയത്. ഇതോടെ കടം തീര്‍ന്നു എന്ന് മാത്രമല്ല, അവള്‍ ഇപ്പോള്‍ അല്‍പം പണക്കാരി കൂടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

31000 രൂപ മുതല്‍ 1.5 ലക്ഷം വരെ ആളുകള്‍ അവളുടെ തുപ്പലിനും മുറിച്ച നഖത്തിനും ഉപയോഗിച്ച ബെഡ്‍ഷീറ്റിനും ഒക്കെ വേണ്ടി നല്‍കുന്നു എന്നാണ് പറയുന്നത്. അതോടെ ലതീഷ തന്റെ പാര്‍ട്ട് ടൈം ജോലിയും പഠനവും എല്ലാം ഉപേക്ഷിച്ചു. ഇപ്പോള്‍ മുഴുവൻ സമയവും തുപ്പുന്നതിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണത്രെ. ഇതുവരെ തനിക്കുള്ള കടവും താൻ വീട്ടി എന്നും പുതിയ ഒരു ഫ്ലാറ്റ് വാങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും അവള്‍ പറയുന്നു. നാല് വര്‍ഷമായി താൻ ഈ ജോലി ചെയ്യുന്നുണ്ട് എന്നും ലതീഷ പറയുന്നു. അതേ സമയം വിചിത്രമായ ഈ സംഭവത്തിന്റെ പേരില്‍ അവളെ വിമര്‍ശിക്കുന്നവരും അനേകമുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.