Click to learn more 👇

പെട്രോളടിച്ച ശേഷം 2000 -ത്തിന്റെ നോട്ട് നല്‍കി, തിരികെ പെട്രോള്‍ ഊറ്റിയെടുത്ത് പമ്ബ് ജീവനക്കാരന്‍; വീഡിയോ കാണാം


 ആര്‍ബിഐ രണ്ടായിരത്തിന്റെ നോട്ട് പിൻവലിച്ചതായി പ്രഖ്യാപിച്ചതോടെ എത്രയും പെട്ടെന്ന് കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് എവിടെയെങ്കിലും കൊടുത്ത് ഒഴിവാക്കാൻ ശ്രമിക്കുകയാണ് ആളുകള്‍.

എങ്ങനെയെങ്കിലും ഈ മാസം തീരുന്നതിന് മുമ്ബ് കയ്യിലുള്ള രണ്ടായിരം രൂപ നോട്ട് ഒഴിവാക്കാൻ വേണ്ടി പലരും പല വഴികളും തേടുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ വൈറലാവുന്ന ഒരു വീഡിയോയില്‍ കാണുന്നത് രണ്ടായിരത്തിന്റെ നോട്ട് നല്‍കിയതിനെ തുടര്‍ന്ന് പെട്രോളടിച്ച്‌ നല്‍കാൻ തയ്യാറാവാത്ത ഒരു പെട്രോള്‍ പമ്ബ് ജീവനക്കാരനെയാണ്.

അത് മാത്രമല്ല, നല്‍കിയത് രണ്ടായിരത്തിന്റെ നോട്ടാണ് എന്ന് തിരിച്ചറിഞ്ഞ ഉടനെ ബൈക്കില്‍ നിറച്ച പെട്രോള്‍ ജീവനക്കാരൻ തിരികെ ഊറ്റിയെടുക്കുന്നതും കാണാം. സംഭവം നടന്നത് യുപിയിലാണ്. @NigarNawab എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

'യുപിയിലെ ജലൗണിലെ പെട്രോള്‍ പമ്ബില്‍ 2000 -ത്തിന്റെ നോട്ട് നല്‍കിയപ്പോള്‍ ജീവനക്കാര്‍ അത് സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നാലെ ടാങ്കില്‍ നിന്ന് ഒഴിച്ച പെട്രോളും ഊറ്റിയെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയില്‍ നിന്നും മനസിലാകുന്നത് സ്കൂട്ടറിലെത്തിയ ആള്‍ പെട്രോള്‍ നിറച്ച ശേഷം ജീവനക്കാരന് രണ്ടായിരം രൂപയുടെ നോട്ട് നല്‍കി. എന്നാല്‍, ആ നോട്ട് വാങ്ങാൻ പെട്രോള്‍ പമ്ബിലെ ജീവനക്കാരൻ സമ്മതിച്ചില്ല. മാത്രമല്ല, ശേഷം അയാള്‍ സ്കൂട്ടറില്‍ നിന്നും തിരികെ പെട്രോള്‍ ഊറ്റിയെടുക്കുകയും ചെയ്തു എന്നാണ്. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. അതേ സമയം മിക്ക ആളുകളും തങ്ങളുടെ കയ്യിലുള്ള രണ്ടായിരം രൂപ നോട്ട് പെട്രോള്‍ പമ്ബില്‍ നല്‍കി ഒഴിവാക്കാൻ ശ്രമിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.