വിവരസാങ്കേതിക യുഗത്തില്‍ ജീവിക്കുമ്ബോഴും അന്ധവിശ്വാസങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് ഇന്ത‍്യ. അതിന് ആക്കം കൂട്ടുന്ന ഒരു വിഡിയോയാണ് സമൂഹമാധ‍്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പുനെയിലെ പിംപ്രിയിലെ പ്രേംലോക് പാർക്കിലെ മരത്തില്‍ നിന്നും അത്ഭുത ജലം ഒഴുകിവരുന്നുവെന്ന് കരുതി സമീപവാസികള്‍ മരത്തിന് പൂക്കളും, മഞ്ഞളും, സിന്ദൂരവും അർപ്പിക്കുകയും വെള്ളം കുടിക്കുന്നതുമാണ് വിഡിയോയില്‍ കാണാനാവുന്നത്.
എന്നാല്‍ മുനിസിപ്പല്‍ പരിശോധനയില്‍ ഭൂമിക്കടിയിലെ പൈപ്പ് ലൈനില്‍ നിന്നുമുള്ള ചോർച്ചയാണിതെന്ന് കണ്ടെത്തുകയായിരുന്നു. ഗുല്‍മോഹർ മരത്തെ വിശുദ്ധമായി കണക്കാക്കി പൂജിക്കുന്നതിന്‍റെ ദൃശ‍്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് നാട്ടുകാർ സംഭവസ്ഥലത്ത് തടചിച്ചുകൂടിയത്. തടിയില്‍ നിന്നും ഒഴുകുന്നത് അത്ഭുത ജലമാണെന്ന് കരുതി മരത്തെ ജനങ്ങള്‍ ആരാധിക്കുകയായിരുന്നു.
ഡെപ‍്യൂട്ടി എൻജിനീയർ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മരത്തിനടിയിലൂടെ പോകുന്ന ജല പൈപ്പ് ലൈനിലുണ്ടായ ചോർച്ച മൂലം വെള്ളം തടിയിലൂടെ പുറത്തേക്കു വന്നതെന്ന് വ‍്യക്തമാവുകയായിരുന്നു. വിഡിയോ സമൂഹമാധ‍്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കി.
VIDEO: ‘Miracle Water’ from Tree Stuns Pune People, But Civic Body Finds It’s a Leaking Pipelinehttps://t.co/KVbg59xmJH pic.twitter.com/PNUGa1PS8f