ടോയ്‌ലറ്റില്‍ നിറയെ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍; സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകന്‍ പീഡനത്തിനിരയാക്കിയത് 18 പെണ്‍കുട്ടികളെ

ഷാജഹാന്‍പൂര്‍: 18 വിദ്യാര്‍ത്ഥിനികളെ പീഡനത്തിനിരയാക്കിയ യു പി സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.

കമ്ബ്യൂട്ടര്‍ അദ്ധ്യാപകനായ പ്രതിക്കൊപ്പം നിന്നതിന് സ്കൂള്‍ ഹെഡ്‌മാസ്റ്ററിനും ഒരു ടീച്ചര്‍ക്കുമെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.

മൂന്ന് പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഷാജഹാന്‍പൂരിലെ തില്‍ഹാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശിശുക്ഷേമ സമിതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.

കമ്ബ്യൂട്ടര്‍ അദ്ധ്യാപകന്‍ തന്റെയും മറ്റ് വിദ്യാര്‍ത്ഥികളെയും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാറുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥിനി രക്ഷിതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മറ്റ് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെയും കൂട്ടി സ്കൂളില്‍ എത്തി. ഇവര്‍ നടത്തിയ പരിശോധനയില്‍ ടോയ്‌ലറ്റില്‍ നിന്ന് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.