ഇടത് സർവീസ് സംഘടനയുടെ മന്ദിരോദ്ഘാടന ചടങ്ങില്‍ വാഴ്ത്തുപാട്ട് ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
പാട്ട് കേട്ടാണ് മുഖ്യമന്ത്രി വേദിയിലേക്ക് കടന്നുവന്നത്. 100 പേർ ചേർന്നാണ് പാട്ട് പാടിയത്.
സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള പാട്ട് മുഴങ്ങിയത്.
ധനവകുപ്പിലെ പൂവത്തൂര്‍ ചിത്രസേനൻ എന്നയാളാണ് പാട്ടെഴുതിയിരിക്കുന്നത്. വിരമിച്ച ശേഷവും നിയമനം കിട്ടിയ വ്യക്തിയാണ് സ്തുതി ഗീതമെഴുതിയ കവി ചിത്രസേനൻ. ക്ലറിക്കല്‍ അസിസ്റ്റന്‍റായി വിരമിച്ച ശേഷം പിന്നീട് ധനവകുപ്പില്‍ സ്പെഷ്യല്‍ മെസഞ്ചറായി നിയമിക്കുകയായിരുന്നു.
തന്‍റെ രക്ഷകനു വേണ്ടിയാണ് പാട്ട് എഴുതിയതെന്ന് ചിത്രസേനന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എല്ലാവർക്കും ഇഷ്ടമാണ്. ആ രക്ഷകന് വേണ്ടി ഒരു പാട്ട് എഴുതിയില്ലെങ്കില്‍ താൻ കവി ആയിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.