Click to learn more 👇

മധ്യപ്രദേശില്‍ പാലത്തില്‍ നിന്ന് ബസ്സ് മറിഞ്ഞ് അപകടം; 15 മരണം


 മധ്യപ്രദേശില്‍ പാലത്തില്‍ നിന്ന് താഴേക്ക് ബസ്സ് മറിഞ്ഞ് അപകടം. 15 പേര്‍ അപകടത്തില്‍ മരിച്ചതായാണ് വിവരം

25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ബസ് പാലത്തില്‍ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നു.

രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിച്ച ബസ്സ് ദോന്‍ഗര്‍ഗാവ് ഗ്രാമത്തിനടുത്തുള്ള ബ്രോഡ് നദിയുടെ വരണ്ട ഭാഗത്തേക്കാണ് വീണത്. പരിക്കേറ്റവരെ ഖര്‍ഗോണിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.

അപകട സമയത്ത് 50 ഓളം യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നതായാണ് വിവരം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.